ADVERTISEMENT

ആവേശം സിനിമയിലെ സൂപ്പർഹിറ്റ് പാട്ടായ ‘ഇലുമിനാറ്റിക്കു’ ചുവടുവയ്ക്കുന്ന നടൻ ഫഹദ് ഫാസിലിന്റെ വിഡിയോ വൈറലാകുന്നു. അമ്മ മഴവിൽ അവാർഡ്സിന്റെ റിഹേഴ്സൽ ക്യാംപിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നടൻ ചെമ്പൻ വിനോദ് ജോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതിനകം നിരവധിപ്പേരാണ് കണ്ടത്. 

ഫഹദിന്റെ വിഡിയോയിൽ നടൻ മുകേഷിനെയും നടി മാളവിക മേനോനെയും മറ്റു താരങ്ങളെയും കാണാം. ഫഹദിന്റെ ചുവടുകൾക്കൊപ്പം മുകേഷിന്റെ പ്രകടനവും ശ്രദ്ധ നേടുന്നുണ്ട്. പ്രമുഖരുൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. 

ഫഹദ് ഫാസിൽ നായകനായെത്തിയ ഇൗ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ആവേശത്തിലെ ഗാനമാണ് ‘ഇലുമിനാറ്റി’. പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ ഗാനം ഇതിനകം 13 കോടിയിലേറെ പ്രേക്ഷകരെ നേടി. സുഷിൻ ശ്യാമിന്റെ ഈണത്തിൽ പിറന്ന ഗാനത്തിനു വരികൾ കുറിച്ചത് വിനായക് ശശികുമാർ ആണ്. 

English Summary:

Fahadh Faasil dancing with the song iluminati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com