ADVERTISEMENT

ഓണപ്പൂവിളികളുടെ ആവേശവും ഒത്തുചേരലിന്റെ സ്നേഹവും പങ്കുവച്ച് മലയാള സിനിമയിലെ ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെ ഓണാഘോഷം. മനോരമ ഓൺലൈനും കെഎൽഎം ആക്സിവ ഫിൻവെസ്റ്റും സംയുക്തമായാണ് ‘സംഗീതം സമം ഓണം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. 

samam-onam2
സംഗീതം സമം ഓണം ആഘോഷവേളയിൽ നിന്ന്

എറണാകുളം ലെ മെറിഡിയൻ ഹോട്ടലിൽ ന‌ടന്ന പരിപാടിയിൽ കെ.എസ് ചിത്ര, ലതിക, ജെൻസി ഗ്രിഗറി, മിൻമിനി തുടങ്ങി മലയാളത്തിന്റെ പ്രിയ ഗായകർ ഒത്തുചേർന്നു. എല്ലാ സങ്കടങ്ങളും മറക്കാൻ ഈ ഓണക്കാലത്തെ ഒത്തുചേരലുകൾ വഴിയൊരുക്കട്ടെയെന്ന് കെ.എസ് ചിത്ര ആശംസിച്ചു. 

samam-onam4
ആഘോഷവേളയിൽ മനോരമ ഓൺലൈൻ കോർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ് സംസാരിക്കുന്നു.

ചലച്ചിത്രതാരങ്ങളായ ആന്റണി പെപ്പെ, ഗൗതമി നായർ എന്നിവരുടെ നേതൃത്വത്തിൽ ആവേശകരമായ വടംവലി മത്സരം അരങ്ങേറി. കൂടാതെ, പൂക്കളമത്സരം, ഉറിയടി, അന്താക്ഷരി, കസേരകളി തുടങ്ങിയ ഓണക്കളികളും ഗായകർക്കായി ഒരുക്കിയിരുന്നു. സുദീപ് കുമാർ, കല്ലറ ഗോപൻ, പ്രദീപ് സോമസുന്ദരം, സന്നിദാനന്ദൻ, വിധു പ്രതാപ്, രവിശങ്കർ, ജി.ശ്രീറാം, അഫ്സൽ, ദേവാനന്ദ്, ഗണേഷ് സുന്ദരം, വിപിൻ സേവ്യർ, അൻവർ സാദത്ത്, രാകേഷ് ബ്രഹ്മാനന്ദൻ, അനൂപ് ശങ്കർ, സുനിൽ കുമാർ, റെജു ജോസഫ്, ഷെർദിൻ തോമസ്, രമേശ് ബാബു, നിഖിൽ കെ.മേനോൻ, പന്തളം ബാലൻ, പ്രദീപ് പള്ളുരുത്തി, കെ.കെ.നിഷാദ്, കലാഭവൻ ടെൽമ, പ്രീത കണ്ണൻ, സയനോര, സംഗീത ശ്രീകാന്ത്, രാജലക്ഷ്മി, സിത്താര കൃഷ്ണകുമാർ, സിന്ധു പ്രേംകുമാർ, അഖില ആനന്ദ്, മഞ്ജു മേനോൻ, ലേഖ ആർ നായർ, വൃന്ദ മേനോൻ, ജ്യേത്സ്ന, ചിത്ര അരുൺ, സരിത റാം, ഗായത്രി, സരിത രാജീവ്, മൃദുല വാര്യർ, രാധിക നാരായണൻ, പുഷ്പവതി, ശ്രേയ ജയദീപ്, ജിഷ നവീൻ  തുടങ്ങിയവരും ഓണാഘോഷ പരിപാടിയിൽ ആവേശപൂർവം പങ്കെടുത്തു. 

samam-onam3
സംഗീതം സമം ഓണം ആഘോഷവേളയിൽ നിന്ന്

ചടങ്ങിൽ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ പുതിയ പരസ്യം കെ.എസ് ചിത്ര ലോഞ്ച് ചെയ്തു. പൂക്കളമിട്ടും ഓണസദ്യ കഴിച്ചും ഓണപ്പാട്ടുകൾ പാടിയും സമം അംഗങ്ങൾ ഓണാഘോഷം ഗംഭീരമാക്കി.

samam-onam8
സംഗീതം സമം ഓണം ആഘോഷവേളയിൽ നിന്ന്

മനോരമ ഓൺലൈൻ കോർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് സി. ഇ. ഒ മനോജ്‌ രവി എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗായകരുടെ ഓണാഘോഷം ഈ ഓണക്കാലത്ത് മനോരമ ഓണ്‍ലൈനിലൂടെ പ്രേക്ഷകരുടെ മുൻപിലെത്തും. 

samam-onam6
സംഗീതം സമം ഓണം ആഘോഷവേളയിൽ നിന്ന്
English Summary:

Malayalam playback singers association samam onam celebration with KS Chithra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com