ഈണങ്ങളൊഴുകുന്ന യാമങ്ങൾ; സംഗീതനിശയുമായി ശ്രുതി സ്കൂളും വൈദിക സെമിനാരിയും
Mail This Article
മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക ആരാധനാ സംഗീത വിഭാഗമായ ശ്രുതി സ്കൂളും കോട്ടയം വൈദിക സെമിനാരിയും സംയുക്തമായി സംഗീതനിശ സംഘടിപ്പിക്കുന്നു. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ആരാധനാ സംഗീതം ആസ്വദിക്കുവാനുള്ള മനോഹരമായ അവസരമൊരുക്കുകയാണ് ഈ സംഗീതപരിപാടിയിലൂടെ. മലങ്കരയിൽ വച്ച് ഇത്തരത്തിൽ ആദ്യമായിട്ടാണ് ഒരു സംഗീത ആവിഷ്ക്കാരം സംഘടിപ്പിക്കുന്നത്.
റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഭാഗമായ ദ് യുണൈറ്റഡ് ക്വയർ ഓഫ് ദ് ഹോളി ട്രിനിറ്റി സെർജിയസ് ലാവ്‌റയും മോസ്കോ തിയോളജിക്കൽ അക്കാദമിയും ആണ് പാട്ടുമായി വേദിയിൽ അണിനിരക്കുക. ഹെയ്റോമങ്ക് നെസ്റ്റർ ഗായകസംഘത്തെ നയിക്കും.
നവംബർ 19ന് വൈകിട്ട് 7 മണിക്ക് കോട്ടയം മാമൻ മാപ്പിള ഹാളിലും നവംബർ 20ന് വൈകിട്ട് 7 മണിക്ക് പരുമല പള്ളിയിൽ വച്ചും സംഗീത സായാഹ്നങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഈണങ്ങൾ ഇടതടവില്ലാതെ ഒഴുകുന്ന സംഗീതയാമങ്ങളിലേക്ക് ഏവരെയും ക്ഷണിക്കുകയാണെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു.