ADVERTISEMENT

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മാർക്കോ’ എന്ന ചിത്രത്തിലെ പാട്ടിൽ നിന്നും ഗായകനെ മാറ്റി നിർമാതാക്കൾ. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ബ്ലഡ്’ എന്ന ഗാനം ഡബ്സി ആയിരുന്നു ആലപിച്ചത്. എന്നാൽ പാട്ട് പുറത്തുവന്നതോടെ, ശബ്ദത്തിൽ വിയോജിപ്പറിയിച്ച് പ്രേക്ഷകർ എത്തി. ഡബ്സിയുടെ ശബ്ദം പാട്ടിനു തീരെ യോജിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിമർശനങ്ങളും ശക്തമായി. ഇതോടെ പാട്ട് മറ്റൊരു ഗായകന്റെ ശബ്ദത്തിൽ പുറത്തിറക്കാൻ നിർമാതാക്കൾ തീരുമാനിക്കുകയായിരുന്നു. 

തുടർ‌ന്ന്, കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലെ ആലാപനം കൊണ്ട് ശ്രദ്ധ നേടിയ സന്തോഷ് വെങ്കി പാടിയ ‘ബ്ലഡ്’ പുറത്തിറക്കി. നേരത്തേ തന്നെ സന്തോഷ് വെങ്കിയെക്കൊണ്ടും പാട്ട് പാടിപ്പിച്ച് റെക്കോർഡ് ചെയ്തു വച്ചിരുന്നുവെന്നും അതിനാൽത്തന്നെ ചുരുങ്ങിയ സമയത്തിനകം പുതിയ പതിപ്പും പ്രേക്ഷകരിൽ എത്തിക്കാൻ സാധിച്ചെന്നും അണിയറപ്രവർത്തകർ പ്രതികരിച്ചു. പാട്ടിനു മികച്ച സ്വീകാര്യത ലഭിക്കുന്നതിന്റെ സന്തോഷവും സംഘം അറിയിച്ചു. 

ഹനീഫ് അഥേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാർക്കോ’. രവി ബസ്റുർ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നു. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. 

English Summary:

Vocal change in Marco song Blood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com