ADVERTISEMENT

കൊച്ചി∙കേരളത്തിൽ ജിഎസ്ടിക്കു പുറമേ 1% പ്രളയ സെസ് നടപ്പായാൽ അതനുസരിച്ചുള്ള മാറ്റങ്ങളോടെ അപ്ഡേറ്റ് ചെയ്ത സോഫ്റ്റ്‌വെയർ നൽകാൻ ടാലി റെഡി. ഉത്തരവു ലഭിച്ച് ഏതാനും ആഴ്ചകൾക്കകം ടാലിയുടെ വരിക്കാർക്കെല്ലാം സൗജന്യമായി പ്രളയ സെസ് കൂടി ഏർപ്പെടുത്തിയ നവീകരിച്ച സോഫ്റ്റ്‌വെയർ നൽകും.

ബിൽ തുകയുടെ പുറത്താണ് 1% സെസ് . പുറമേ ജിഎസ്ടിയും കണക്കാക്കണം.  ഉപഭോക്താക്കളുമായുള്ള ഇടപാടുകളിൽ മാത്രമാണിത്. ഇത്തരം നൂലാമാലകൾ ടാലി അപ്ഡേറ്റ് ചെയ്യുമ്പോൾ ഏർപ്പെടുത്തും. ജിഎസ്ടി കണക്കാക്കി നികുതി റിട്ടേൺ നൽകാൻ സഹായിക്കുന്ന ടാലി ഇന്ത്യയിലാകെ 17 ലക്ഷം വരിക്കാരാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ മാത്രം 1.5 ലക്ഷം വരിക്കാരുണ്ട്.

ജിഎസ്ടിയിൽ തന്നെ ഇതിനകം 240 വിജ്ഞാപനങ്ങൾ വന്നിട്ടുണ്ട്. അവയെല്ലാം ടാലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനേകം യുവാക്കൾക്കു തൊഴിലവസരം കൂടിയാണു ടാലി പരിശീലനം വഴി നൽകുന്നതെന്ന് സിഇഒ മനീഷ് ചൗധരി അറിയിച്ചു. കേരളത്തിൽ 25000 പേർ പരിശീലനം നേടിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ജിസിസി വാറ്റ് ഏർപ്പെടുത്തിയതിനാൽ അവിടെയും  ടാലി ഉപയോഗിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com