ADVERTISEMENT

പിലാത്തറ∙ എല്ല് പൊട്ടുന്ന അസുഖമുള്ള മകൾക്കു ചികിത്സ നൽകാൻ അമ്മയുടെ നെട്ടോട്ടം. വീടും പറമ്പും വിറ്റും ബാങ്കിൽ നിന്നു കടം വാങ്ങിയുമാണ് പിലാത്തറ വിളയാങ്കോട് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കെ.പി.സജിന മകൾക്ക് 14 ശസ്ത്രക്രിയ നടത്തിയത്. 3 ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപയുടെ കടം മൂലം ബാങ്ക് അധികൃതർ നടപടി തുടങ്ങിയതായി സജിന പറഞ്ഞു.

പിലാത്തറ സെന്റ് ജോസഫ്സ് കോളജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയായ മകൾ റിസ്‌വാനയുടെ ചികിത്സയ്ക്കായി പിലാത്തറ കൈരളി നഗറിൽ ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റിരുന്നു. 5 വർഷം മുൻപ് ഭർത്താവ് കുടുംബത്തെ ഉപേക്ഷിച്ചു പോയതാണ്. സജിനയുടെ മൂത്ത മകൻ പഠനത്തിനിടെ ജോലിക്കുപോയാണു ജീവിതം തള്ളി നീക്കുന്നത്.

മകളുടെ ചികിത്സയ്ക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകാനും കാരുണ്യമതികളുടെ കനിവ് തേടുകയാണ് ഈ കുടുംബം. ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ: 20880100068577, IFSC: FDRL0002088.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com