വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നു
Mail This Article
ഏറ്റുമാനൂർ ∙ പിറവം നഗരസഭയിലെ 15ാം വാർഡ് മുളക്കുളം നോർത്ത് സ്വദേശി കാരമലയിൽ അരുൺ മത്തായി (28) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. 28 വയസ്സുള്ള അരുണിന്റെ ഒരു വൃക്ക 6ാം വയസ്സിൽ പൂർണമായും മറ്റേ വൃക്ക 3 വർഷങ്ങൾക്കു മുൻപാണ് തകരാറിലായത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അരുണിന് ഇതുവരെ 8 ലക്ഷം രൂപ ചെലവായി. പ്രായമായ മാതാപിതാക്കൾ അടങ്ങുന്ന ഈ നിർധന കുടുംബം സുമനസ്സുകളുടെ സഹായത്തെ തുടർന്നായിരുന്നു ചികിത്സ സഹായത്തിനുള്ള തുക കണ്ടെത്തിയത്.
എന്നാൽ അരുണിന്റെ ജീവൻ നിലനിർത്തുന്നതിനു അടിയന്തരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടറുടെ നിർദേശം. കിഡ്നി നൽകുന്നതിനായി പിതാവ് മത്തായി തയാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കായി 8 ലക്ഷം രൂപ ഇനിയും ആവശ്യമുണ്ട്. ഇത്രയും വലിയ ചെലവ് വഹിക്കാൻ അരുണിന്റെ കുടുംബത്തിനു സാധിക്കാത്തതിനാൽ കാരുണ്യമതികളുടെ സഹായം തേടുന്നു. സഹായം സ്വീകരിക്കുന്നതിനായി സൗത്ത് ഇന്ത്യൻ ബാങ്ക് ഏറ്റുമാനൂർ ശാഖയിൽ അരുൺ മത്തായിയുടെ പേരിൽ ചികിത്സ സഹായത്തിനായി അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 0607053000005384
ഐഎഫ്എസ്‍സി: SIBL0000607