വരും ദിവസങ്ങൾ ആന്റണിക്ക് ഏറെ നിർണായകം; പക്ഷേ ശസ്ത്രക്രിയ്ക്കുള്ള പണമാണ് പ്രശ്നം
Mail This Article
കൊച്ചി ∙ എറണാകുളം വടുതല സ്വദേശി ആന്റണി ബച്ചൻ തന്റെ രണ്ടു വൃക്കകളും തകരാറിലാണെന്ന് അറിയുന്നത് അപ്രതീക്ഷിതമായാണ്. അതോടെ തുടങ്ങുകയായിരുന്നു ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളുടെയും താളംതെറ്റൽ. ഈ വരുന്ന മാർച്ച് 21 ന് ആന്റണി ബച്ചന് ഏറെ നിർണായകമാണ്, കാരണം അന്നാണ് ഇദ്ദേഹത്തിന്റെ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ഡോക്ടർമാരും ആന്റണിയും കുടുംബവും ഏറെ പ്രതീക്ഷയിലാണ്. പക്ഷേ ശസ്ത്രക്രിയയ്ക്കും പിന്നീടുള്ള ചികിത്സയ്ക്കുമുള്ള ചെലവാണ് ഇപ്പോഴത്തെ പ്രശ്നം.
ശസ്ത്രക്രിയയ്ക്കു മാത്രമായി 10 ലക്ഷം രൂപാ ചെലവ് വരും. പിന്നീടുള്ള ചെലവ് വേറെ. ഇപ്പോൾ തന്നെ ഓരോ മാസവും 7000 രൂപ വീതം മരുന്നിനും മറ്റുമാകുന്നുണ്ട്. നാട്ടുകാരുടെയും ബന്ധുക്കളുടെയും കനിവിലാണ് ഇതെല്ലാം ഇപ്പോൾ നടന്നുപോകുന്നത്. എറണാകുളത്ത് ഒരു ജ്വല്ലറി ഷോപ്പിൽ ജോലിയുണ്ടായിരുന്ന ആന്റണി കഴിഞ്ഞ അഞ്ച് വർഷമായി വീട്ടിൽതന്നെയാണ്. ഭാര്യ മേരി സ്റ്റെഫിക്കും ജോലി ഉണ്ടായിരുന്നു. ആന്റണിയെ പരിചരിക്കാൻ തുടങ്ങിയതോടെ മൂന്നു വർഷം മുൻപ് ആ ജോലി ഉപേക്ഷിക്കേണ്ടതായി വന്നു.
ഈ ശസ്ത്രക്രിയ കഴിയുന്നതോടെ എല്ലാം ശരിയാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനാവശ്യമായ പണത്തിനായുള്ള ഓട്ടത്തിലാണ് ആന്റണിയും കുടുംബവും. സുമനസ്സുകളും സഹായവും ഈ കുടുംബം തേടുകയാണ്. ഇതിനായി ആന്റണിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ Federal Bank, Marine Drive Branch
∙ Antony Bachan
∙ A/C No. : 13750100184162
∙ IFSC: FDRL0001375
∙ Gpay: 7558093789