അപൂർവ രോഗത്തിൽ നിന്നും രക്ഷ നേടാൻ സുമനസ്സുകളുടെ സഹായം തേടി പുതുപ്പള്ളി സ്വദേശി
Mail This Article
കോട്ടയം∙ അപൂർവ രോഗത്തിൽ നിന്നും രക്ഷ നേടാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് പുതുപ്പള്ളി പൂന്തോട്ടത്തിൽ ജോയി തോമസ്. ആയിരങ്ങളിൽ ഒരാൾക്ക് സംഭവിക്കുന്ന ടെമ്പറൽ ബോൺ കാൻസറാണ് ഇദ്ദേഹത്തെ ബാധിച്ചിരിക്കുന്നത്. രണ്ടാം തവണയാണ് ഇദ്ദേഹത്തെ ഈ രോഗം ബാധിക്കുന്നത്.
അന്ന് ആകെയുണ്ടായിരുന്ന 2 സെന്റ് സ്ഥലവും വീടും വിറ്റാണ് ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തിയത്. വീണ്ടും അസുഖം ബാധിച്ചതിനാൽ തുടർചികിത്സയ്ക്കുള്ള തുക കണ്ടെത്താനുള്ള പരിശ്രമത്തിലാണ് കുടുംബം. ഇതിനായി ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ പുതുപ്പളളി ശാഖയില്‍ മകളുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
മിനിമോൾ പി.ജെ
ബാങ്ക് : ഇന്ത്യൻ ഓവർസീസ് ബാങ്ക്
ശാഖ : പുതുപ്പളളി
അക്കൗണ്ട് നമ്പർ. 345801000003545
IFSC: IOBA0003458
ഫോൺ : 7025242084