ഹൃദയ സംബന്ധമായ രോഗം ബാധിച്ച മാതാവും രക്താർബുദ ബാധിതനായ മകനും സഹായം തേടുന്നു
Mail This Article
അയർക്കുന്നം∙ രക്താർബുദ ബാധിതനായ 23 വയസ്സുകാരനും, ഹൃദയ സംബന്ധമായ രോഗം ബാധിച്ച മാതാവും ചികിത്സ സഹായം തേടുന്നു. അയർക്കുന്നം കല്ലടയിൽ കെ.കെ.സുമ, മകൻ എം.ജെ.ജഗൻ (23) എന്നിവരാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. ഭിന്നശേഷിക്കാരനായ ജഗന് മൂന്നര വയസ്സിലാണ് രക്താർബുദം കണ്ടെത്തുന്നത്. 2002 മുതൽ ആരംഭിച്ച ചികിത്സ ഇപ്പോഴും തുടരുകയാണ്. ജഗന്റെ രോഗാവസ്ഥ ആരംഭിച്ച സമയത്ത് തന്നെ ഭർത്താവ് കുടുംബം ഉപേക്ഷിച്ചുപോയി. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം സുമയുടെ ചുമലിലായി.
സമീപത്തെ വീടുകളിലും മറ്റും ജോലികൾ ചെയ്താണ് സുമ കുടുംബം പുലർത്തിയിരുന്നത്. ഇടയ്ക്ക് തൊഴിലുറപ്പിനും പോകും. ഇതിനിടെ ഹ്യദ്രോഗം ബാധിച്ചു. ഹെർണിയക്ക് ഓപ്പറേഷൻ നടത്തി. ഇതോടെ ജോലിക്കൊന്നും പോകാനാവാത്ത സ്ഥിതിയെത്തി. സമീപകാലത്ത് സുമയ്ക്ക് വീഴ്ചയിൽ പരുക്കേറ്റതോടെ കുടുംബത്തിന്റെ ഉപജീവന മാർഗമെല്ലാം മുടങ്ങി. ചികിത്സ സഹായത്തിനായി അയർക്കുന്നം കാനറ ബാങ്കിൽ അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പർ 3870101004281
ഐഎഫ്എസ്‌സി കോഡ്: CNRB 0003870
ഫോൺ 7736418345