സ്റ്റെല്ലയ്ക്ക് അടിയന്തര ബൈപ്പാസ് സർജറി വേണം: സുമനസുകൾ കനിയണം
Mail This Article
കോട്ടയം ∙ പേസ്‌മേക്കറും സഹകരിക്കുന്നില്ല. സ്‌റ്റെല്ല ജോയിയുടെ ജീവൻ രക്ഷിക്കണമെങ്കിൽ സന്മനസ്സുള്ളവരുടെ സഹകരണം വേണം. 6 വർഷമായി സ്റ്റെല്ലയും ഭർത്താവ് ജോമോനും പൊരുതുന്നത് ഹൃദയത്തോടാണ്. കൂലിപ്പണിക്കാർ ആയിരുന്ന ഇരുവർക്കും ജീവിതമാർഗം പോലും ഇല്ലാത്ത അവസ്ഥയിലായി. ഇതോടെ സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ് കുടുംബം. 6 വർഷം മുൻപാണു ഹൃദയസംബന്ധമായ അസുഖം സ്റ്റെല്ലയെ പിടികൂടുന്നത്. ഇതോടെ ജോലിക്കു പോകാൻ സാധിക്കാതെയായി. പലരുടെയും സഹായം കൊണ്ട് 2022 ൽ പേസ്‌മേക്കർ ഘടിപ്പിച്ചു. എന്നാൽ ഇത് ശരീരവുമായി ഒത്തുചേർന്നു പോകാത്ത അവസ്ഥയിലാണ്. ഇപ്പോഴും ഹ്യദയത്തിന്റെ പ്രവർത്തനം താളം തെറ്റിയ അവസ്ഥയിലാണ്. അടിയന്തര ബൈപ്പാസ് സർജറി മാത്രമാണ് ഏക മാർഗ്ഗമെന്നു ചികിത്സിക്കുന്ന മെഡിക്കൽ കോളജിലെ ഡോക്ടർമാർ വിധിയെഴുതി. ഇതിനായി പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ജോമോൻ.
മരുന്നിനു പോലും പണം കൈവശമില്ലാത്ത ഇവർക്ക് ബൈപ്പാസ് സർജറി ബാലികേറാമലയാണ്. ഇവരെ സഹായിക്കാൻ ഇനി നല്ലവരായ നാട്ടുകാരുടെ പിന്തുണയാണ് വേണ്ടത്. മേലുകാവ് പഞ്ചായത്ത് ആറാം വാർഡിൽ പുളിക്കൽ വീട്ടിൽ ജോമോൻ 6 വർഷമായി ഭാര്യ സ്‌റ്റെല്ലയെ ശുശ്രൂഷിക്കാൻ സമയം കണ്ടെത്തുകയാണ്. ഭാര്യയുടെ ചികിത്സയ്ക്കും വീട്ടിലെ പണികൾക്കും സമയം മാറ്റിവക്കേണ്ടി വന്നതോടെ ജോമോന് കൂലിപ്പണിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. ജനങ്ങളുടെ സഹായസഹകരണം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സയും വീട്ടിലെ കാര്യങ്ങളും നടന്നു പോയിരുന്നത്. ഇനിയും സഹായം ലഭിച്ചില്ലെങ്കിൽ സ്‌റ്റെല്ലയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന അവസ്ഥയാണുള്ളത്. സഹായിക്കാൻ സന്മനസുള്ളവർ ഇവരുടെ അക്കൗണ്ടിലേക്കു പണം അയക്കണം. സ്റ്റെല്ല ജോമോൻ, പുളിക്കൽ വീട്, കോണിപ്പാട്, മേലുകാവ്.
അക്കൗണ്ട് നമ്പർ 99980100846323. ഐ.എഫ്.എസ്.സി.എഫ്.ഡി.ആർ.എൽ. 0001932.