സ്നേഹാൻ കപിലിന്റെ ജീവൻ രക്ഷിക്കാൻ സുമനസുകൾ കൈകോർക്കണം
Mail This Article
കോഴിക്കോട്∙ മാനസിക വെല്ലുവിളി നേരിടുന്ന മകനു ശ്വാസകോശരോഗവും പരുക്കകുകളും. വൃക്കരോഗിയായ പിതാവ് മകന്റെ ചികിത്സയ്ക്കു വഴി കണ്ടെത്താനാവാതെ ദുരിതത്തിൽ. വീട് ജപ്തി ചെയ്യുമെന്ന ഭീഷണിക്കിടെയാണ് മകനുവേണ്ടി പണം കണ്ടെത്താൻ നെട്ടോട്ടമോടുന്നത്.
ഒളവണ്ണ പതിനഞ്ചാംവാർഡിലെ ചേറോട്ടുകുന്ന് പി.ഷീജുവും ഭാര്യ സ്നേഹലതയുമാണ് മകൻ സ്നേഹാൻ കപിലിന്റെ (21) ജീവിതം രക്ഷിക്കാൻ കണ്ണീരൊഴുക്കുന്നത്.
രോഗബാധയെത്തുടർന്ന് ഷീജുവിന്റെ ഒരു വൃക്ക ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തതാണ്. കൂലിപ്പണിക്കാരനായ ഷീജുവിന് ഇതോടെ കൽപ്പണിയെടുക്കാൻ കഴിയാത്ത സ്ഥിതിയായി. ഷീജുവിന്റെ മകൻ സ്നേഹാൻ കപിലിന് ചെറുപ്രായത്തിൽ മസ്തിഷ്കരോഗമായ മെനിഞ്ചൈറ്റീസ് ബാധിച്ചതിനെ തുടർന്ന് വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ട്. നിലവിൽ ശ്വാസകോശ സംബന്ധമായ രോഗവുമുണ്ട്. ജീവിതകാലം മുഴുവൻ മരുന്നിന്റെ സഹായം വേണമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. 50 ശതമാനത്തിലധികം ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നയാളാണ് സ്നേഹാൻ കപിൽ.
ഇതിനിടെ അടുത്തിടെ ടെറസിനുമുകളിൽനിന്ന് വീണ് പരുക്കേൽക്കുകയും ചെയ്തു. പണമില്ലാത്തതിനാൽ ചികിത്സ നിർത്തിവയ്ക്കേണ്ടിവന്നു.
ചികിത്സയ്ക്കും മറ്റുമായി കാലിക്കറ്റ് അർബൻ കോഓപ്പറേറ്റീവ് ബാങ്കിൽനിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നടപടിയിലേക്ക് കടക്കുകയാണ്.
ഷീജുവിന്റെയും സ്നേഹലതയുടെയും മകൾ വിദ്യാർഥിനിയുമാണ്. മകന്റെ തുടർ ചികിത്സ തുടരാനും മകളുടെ വിദ്യാഭ്യാസത്തിനുമടക്കം ജീവിതം മുന്നോട്ടുകൊണ്ടുപോവാൻ വഴിയില്ലാതെ ദുരിതത്തിലാണ് കുടുബം. ഫോൺ: 8921060711
അക്കൗണ്ട് നമ്പർ: 375101000004821 ഐഎഫ്എസ്‌സി കോഡ്: ഐഒബിഎ0003751.
ശാഖ- ഇന്ത്യൻ ഓവർസീസ് ബാങ്ക് പന്തീരാങ്കാവ് ശാഖ.