ADVERTISEMENT

പാലാ ∙ കടനാട് പഞ്ചായത്തിൽ കുറുമണ്ണ് താമസിക്കുന്ന സി.പി. അനിരുദ്ധൻ (49) രണ്ടു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. വൃക്ക മാറ്റി വയ്ക്കണണെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ ആഴ്ചയിൽ 2 തവണ വീതം ഡയാലിസിസിനു വിധേയനാകുന്നുണ്ട്. ഇതിനു 3600 രൂപയാണ് ചെലവ്. ഇതിനു പുറമേ  മരുന്നിനും ആശുപത്രിയിലെ മറ്റു ചെലവിനും നല്ലൊരു തുക വേണ്ടി വരുന്നുണ്ട്. 

പഞ്ചായത്തിൽ നിന്നു അനുവദിച്ച വീട്ടിലാണ് താമസം. മറ്റു വരുമാന മാർഗങ്ങൾ ഇല്ല. കൂലി പണി ചെയ്താണ് വീട്ടു ചെലവിനുള്ള വരുമാനം കണ്ടെത്തിയിരുന്നത്. ഇപ്പോൾ ജോലിക്ക് പോകാൻ കഴിയുന്നില്ല. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. ഇവരുടെ പഠന ചെലവിനും പണം കണ്ടെത്തേണ്ടതുണ്ട്. പ്രായമായ അമ്മയും ഒരു സഹോദരിയും ഇവരോടൊപ്പമാണ് താമസം. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള നാളുകളിൽ കഴിഞ്ഞത്. സന്മനസ്സുള്ളവരുടെ സഹായമാണ് ഈ കുടുംബം പ്രതീക്ഷിക്കുന്നത്. 

∙ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: 
Name:  ANIRUDHAN C.P. 
Bank Branch : SBI, KURUMANNU, 
A/C Number- 20153749513. 
 IFSC -SBIN0008637.

∙ മേൽവിലാസം: 
സി.പി.അനിരുദ്ധൻ, ​
ചേലപ്പുറത്ത് വീട്, 
കടനാട്, കുറുമണ്ണ് (പിഒ), പിൻ: 686651.
പാലാ, കോട്ടയം. 
ഫോൺ: 9656177997. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com