ADVERTISEMENT

രാജ്യം കണ്ട ഏറ്റവും സാഹസികമായ രക്ഷാദൗത്യം വിജയത്തിലെത്തിയത് എങ്ങനെ?

1. ചെറിയ പൈപ്പ് വഴി തൊഴിലാളികളുമായി ആശയവിനിമയം നടത്തി അവർക്ക് ആത്മവിശ്വാസം പകർന്നു. ഭക്ഷണവും വെള്ളവും വെളിച്ചവും എത്തിച്ചതും പ്രാണവായു ഉറപ്പുവരുത്തിയതും ഇതിലേ, മെഡിക്കൽ സഹായവും നൽകി. 

2. 90 സെന്റിമീറ്റർ വ്യാസവും 6 മീറ്റർ നീളവുമുള്ള 10 ഇരുമ്പുകുഴലുകൾ കൂട്ടിച്ചേർത്ത് അവശിഷ്ടങ്ങൾക്കിടയിലൂടെ തൊഴിലാളികളിൽ എത്താൻ ശ്രമം. 4 കുഴലുകൾ കയറ്റിയതോടെ (24 മീറ്റർ) പാറകളിൽ തട്ടി ഡ്രില്ലിങ് നിലച്ചു.

3. മലയുടെ ഉയരം കുറഞ്ഞ ഭാഗത്തു കൂടി താഴേക്ക് തുരന്ന് എത്താൻ ശ്രമം. ഇതിനായി 86 മീറ്റർ ഉയരമുള്ള സ്ഥലത്ത് ഡ്രില്ലിങ്. 325 മീറ്റർ ഉയരമുള്ള സ്ഥലത്തും ഡ്രില്ലിങ്ങിനു ശ്രമിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു.

4. രക്ഷാപ്രവർത്തനത്തിന് വിദഗ്ധരുടെ സഹായം കിട്ടുന്നു. അത്യാധുനിക ഡ്രില്ലിങ് യന്ത്രങ്ങളും സംവിധാനങ്ങളും എത്തുന്നു.

5. ആദ്യം കയറ്റിയ 90 സെന്റിമീറ്റർ വ്യാസമുള്ള കുഴലിലൂടെ 80 സെന്റിമീറ്റർ വ്യാസമുള്ള മറ്റൊരു കുഴൽ കടത്തിവിട്ട് ‘ടെലിസ്കോപ്പിക് രീതി’ പരീക്ഷിക്കുന്നു. ആദ്യ 24 മീറ്ററിൽ വേഗത്തിൽ എത്തുന്നു. പിന്നീട് ബാക്കി സ്ഥലത്തും.

6. തൊഴിലാളികൾക്ക് അടുത്ത് എത്തും മുൻപ് വീണ്ടും തടസ്സങ്ങൾ. റാറ്റ് മൈനേഴ്സ് എത്തുന്നു. രക്ഷാകുഴലിനുള്ളിൽ ഞെരിഞ്ഞമർന്നിരുന്ന് ദ്വാരങ്ങളുണ്ടാക്കി അവർ മുന്നോട്ടുനീങ്ങി. ഇന്നലെ ഉച്ചയോടെ അവർ ഒടുവിൽ തൊഴിലാളികൾക്ക് അടുത്തേക്ക്.

7. ദുരന്തനിവാരണ സേനയിലെ 4 പേർ കുഴലിലൂടെ തൊഴിലാളികൾക്കരികിലെത്തുന്നു. തൊഴിലാളികൾക്കു സുരക്ഷിതമായി ഇറങ്ങാൻ അവശിഷ്ടങ്ങൾക്കിടയിലൂടെ ഒരു കുഴൽ കൂടി ഇടുന്നു.

8. സ്ട്രെച്ചറിൽ കിടത്തി, കുഴലിലൂടെ തൊഴിലാളികളെ ഓരോരുത്തരെയായി പുറത്തെത്തിക്കുന്നു. 7.50ന് ആദ്യത്തെയാൾ പുറത്ത്. രാത്രി 8.45 ന് 41 തൊഴിലാളികളും സുരക്ഷിതരായി പുറത്ത്.

ഉത്തരകാശിയിലെ സിൽക്യാര ബർകോട്ട് തുരങ്കം
∙ സിൽക്യാര തുരങ്കകവാടത്തിൽ നിന്ന് 250 മീറ്റർ ഉള്ളിലാണു തൊഴിലാളികൾ കുടുങ്ങിയത്.
∙ കുടുങ്ങിക്കിടന്ന തൊഴിലാളികൾ 41 പേർ.
∙ മലയുടെ ഏറ്റവും കൂടിയ ഉയരം 2270 മീറ്റർ‍.
∙ ടണൽ 1523 മീറ്റർ ഉയരത്തിൽനിന്ന്.
∙ ടണലിന്റെ ഉയരം 8.5 മീറ്റർ
∙ തൊഴിലാളികൾ കഴിഞ്ഞത് തുരങ്കത്തിനുള്ളിൽ ഒരു കിലോമീറ്ററോളം വരുന്ന സ്ഥലത്ത്.

English Summary:

Uttarkashi Tunnel Rescue Operation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com