ഇരുവശവും അടഞ്ഞു പോയ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 പേർ. അവരെ രക്ഷിക്കാൻ ശ്രമിക്കുന്നവർ നേരിട്ടത് തുടർച്ചയായ വെല്ലുവിളികളും പിടിതരാത്ത ഭൂപ്രകൃതിയും. രക്ഷാദൗത്യം മുന്നേറുമ്പോൾ തുടരെത്തുടരെ അപ്രതീക്ഷിത തടസ്സങ്ങൾ. രക്ഷപ്പെടുമോ എന്ന് യാതൊരുറപ്പുമില്ലാത്ത സാഹചര്യത്തിലും മനോധൈര്യം കൈവിടാതെ ചേർന്നു നിന്നു ആ 41 പേർ. പുറത്ത് പ്രാർഥനകളും പ്രതിഷേധങ്ങളും പ്രതീക്ഷകളുമായി ഉറ്റവരും ഉടയവരും. ഒടുവിൽ അകപ്പെട്ടു പോയ ‘തുരങ്കജീവിത’ത്തിൽ നിന്ന് 17 ദിവസങ്ങൾക്കു ശേഷം അവർ പുറത്തെത്തി. സ്വീകരിക്കാൻ കാത്തുനിന്നത് കേന്ദ്ര മന്ത്രിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമുൾപ്പെടെ. തൊഴിലാളികളുടെ നിശ്ചയദാർഢ്യത്തെ പ്രശംസിച്ച് രാഷ്ട്രപതി. ആശംസകളറിയിച്ച് പ്രധാനമന്ത്രി. രാജ്യമെമ്പാടും ആഹ്ലാദം, ആശ്വാസം. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ടു പോയ തൊഴിലാളികളെ നവംബര്‍ 28 ചൊവ്വാഴ്ച രാത്രി പുറത്തെത്തിക്കുമ്പോൾ അഭിമാനമാകുന്നത് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ വിദഗ്ധസംഘത്തിന്റെ പ്രഫഷണലിസവും നിശ്ചയദാർഢ്യവും കൂടിയാണ്. എന്നാൽ എളുപ്പമായിരുന്നില്ല ആ രക്ഷാദൗത്യം. തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന് തൊട്ടടുത്തു വരെയെത്തി നിരാശപ്പെട്ടു പോയ അനുഭവം വരെയുണ്ടായി. അത് അവസാന ദിവസവും സംഭവിച്ചു. എങ്ങനെയാണ് തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയത്? രക്ഷാദൗത്യം ഇത്രയേറെ നീളാൻ എന്താണു കാരണം? എങ്ങനെയാണ് ഒടുവിൽ 41 പേരും രക്ഷാതീരത്തെത്തിയത്. 17 ദിവസങ്ങൾ 17 വർഷങ്ങൾ പോലെ തോന്നിച്ച ആ ഇന്ത്യൻ രക്ഷാദൗത്യത്തിന്റെ കഥയാണിത്.

loading
English Summary:

How 41 Workers Trapped In Uttarakhand Tunnel Rescued, Explaining Step by Step

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com