ADVERTISEMENT

ബ്രിക്സ് 16–ാം ഉച്ചകോടി റഷ്യയിലെ കസാനിൽ നാളെ സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നേതാക്കൾ പങ്കെടുക്കുന്നു. 

ബഹുസ്വരതയിലും പരമാധികാര തുല്യതയിലും ഊന്നിയ ആഗോള വികസനവും സുരക്ഷയും ലക്ഷ്യമാക്കിയാണ് ബ്രിക് കൂട്ടായ്മയ്ക്ക് 2006ൽ തുടക്കം കുറിച്ചത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥിരാംഗങ്ങൾ. 2010ൽ ദക്ഷിണാഫ്രിക്ക കൂടി സ്ഥിരാംഗമായതോടെ ബ്രിക്സ് ആയി പുനർനാമകരണം ചെയ്തു. അധ്യക്ഷപദവി നിലവിൽ റഷ്യയ്ക്കാണ്. 

ഈ വർഷമാദ്യം ഈജിപ്ത്, ഇത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾകൂടി ചേർന്നതോടെ ബ്രിക്സ് 10 അംഗ കൂട്ടായ്മയായി.  കഴിഞ്ഞവർഷം ഓഗസ്റ്റിൽ ജൊഹാനസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ അർജന്റീനയടക്കം 6 രാജ്യങ്ങൾക്ക് 2024 മുതൽ സ്ഥിരാംഗത്വം നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ബ്രിക്സിൽനിന്നു പിൻമാറാൻ അർജന്റീന പിന്നീട് തീരുമാനിച്ചു. 

മൂന്ന് ഉച്ചകോടിക്ക് ഇന്ത്യ വേദിയായി. ന്യൂഡൽഹി (2012, 2021), ഗോവ (2016). അടുത്ത ഉച്ചകോടി ബ്രസീലിൽ. ആദ്യ ഉച്ചകോടി നടന്നത് 2009ൽ റഷ്യയിൽ .

367  കോടി ജനങ്ങൾ

ലോകത്തെ 45% ജനങ്ങളും ഇപ്പോൾ ബ്രിക്സ് കൂട്ടായ്മയുടെ ഭാഗമാണ്. 10 രാജ്യങ്ങളിലായി 367.2 കോടി ജനങ്ങൾ വസിക്കുന്നു. ഇതു ലോകജനസംഖ്യയുടെ പകുതിക്ക് അടുത്തുവരും. ലോകജനസംഖ്യയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ഇന്ത്യയും ചൈനയും കൂട്ടായ്മയുടെ ഭാഗം.  

brics

ആഗോള സമ്പദ്‌വ്യവസ്ഥയുടെ 35 ശതമാനവും ബ്രിക്സ് രാജ്യങ്ങളിലാണ്. 

English Summary:

16th BRICS Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com