മഹാരാഷ്ട്രയിൽ 331 മരണം കൂടി
Mail This Article
മുംബൈ, ചെന്നൈ, ബെംഗളൂരു ∙ മഹാരാഷ്ട്രയിൽ ഇന്നലെ 14,361 പേർക്കു കോവിഡ്. 331 േപർ കൂടി മരിച്ചതോടെ മൊത്തം മരണം 23,775. മുഹറത്തോട് അനുബന്ധിച്ച ഘോഷയാത്രയ്ക്ക് നിയന്ത്രണങ്ങളോടെ ബോംബെ ഹൈക്കോടതി അനുമതി നൽകി.
തമിഴ്നാട്ടിൽ 102 പേർ മരിച്ചതോടെ ആകെ മരണം 7,050 ആയി. ഇന്നലെ 5,996 പേർ പോസിറ്റീവ്.
കോവിഡ് വ്യാപനം രൂക്ഷമായ കോയമ്പത്തൂരിലും സേലത്തും ഇന്നലെയും അഞ്ഞൂറോളം പോസിറ്റീവ് കേസുകൾ.
കർണാടകയിൽ 8,960 പേർ കൂടി പോസിറ്റീവ്; 136 പേർ കൂടി മരിച്ചതോടെ ആകെ മരണം 5,368. ബെംഗളൂരുവിൽ കണ്ടെയ്ൻമെന്റ് സോണുകൾ 15,723.
കോവിഡ് മരണം: ഇന്ത്യ മൂന്നാമത്
ന്യൂഡൽഹി ∙ കോവിഡ് മരണസംഖ്യയിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്. 62,594 പേർ മരിച്ച മെക്സിക്കോയെ മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത്. ഇന്ത്യയിൽ മരണസംഖ്യ 62,675 കടന്നു.
പ്രണബിന്റെ നിലയിൽ മാറ്റമില്ല
ന്യൂഡൽഹി ∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ല. രക്തയോട്ടവും നാഡിമിടിപ്പും സാധാരണ ഗതിയിലായെങ്കിലും കോമ അവസ്ഥയിൽ നിന്നു മുക്തനായിട്ടില്ല. തലച്ചോറിൽ രക്തം കട്ട പിടിച്ചതു നീക്കം ചെയ്യാൻ ആർമിയുടെ റിസർച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രണബിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 10 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എസ്പിബിയുടെ നില മെച്ചപ്പെടുന്നു
ചെന്നൈ ∙ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം കോവിഡ് ചികിത്സയോടു നല്ല രീതിയിൽ പ്രതികരിക്കുന്നതായി എംജിഎം ഹെൽത് കെയർ ആശുപത്രി. ഫിസിയോ തെറപ്പി ചികിത്സ ഫലം ചെയ്തു തുടങ്ങി. ശരീരം ചലിപ്പിക്കുന്നതിനുള്ള പ്രയാസം അൽപം കുറഞ്ഞതായി ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശത്തിന്റെ പ്രവർത്തനത്തിലും നേരിയ പുരോഗതിയുണ്ട്.