ADVERTISEMENT

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ശൂന്യത തീർത്താണു പ്രണബ് മുഖർജി എന്ന ഞങ്ങളുടെ പ്രണബ് ദാ കടന്നുപോകുന്നത്. അഞ്ചു ദശകം നീണ്ട രാഷ്ട്രീയ ജീവിതം. പാർലമെന്റിലും വിവിധ സർക്കാരുകളിലും തലയുയർത്തിനിന്ന സാന്നിധ്യം.

ഞാൻ വിദ്യാർഥിയായിരിക്കെ രാജ്യസഭയിലെത്തിയ വ്യക്തിയാണു പ്രണബ് ദാ. പക്ഷെ ആ സീനിയോറിറ്റിയുടെ താൻപോരിമ ഒരിക്കൽപോലും അദ്ദേഹം ഞങ്ങളോടു കാണിച്ചില്ല. ഭിന്ന നിലപാടുകൾക്കിടയിലും അദ്ദേഹമെന്നെ തുല്യനായി പരിഗണിച്ചു.

1200NarendraModimeetsPranabMukherje
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം.

അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരയുടെ വിശ്വസ്തനുമായി ഏറ്റുമുട്ടേണ്ടി വന്ന സന്ദർഭങ്ങളാണു രാഷ്ട്രീയ ജീവിതത്തിലേറെയും. നാലു ദശാബ്ദത്തോളം തുടർന്ന അഭിപ്രായ ഭിന്നത. ലോക വ്യാപാര സംഘടനയ്ക്കായും ഡങ്കൽ കരടിനൊപ്പവും വാണിജ്യ മന്ത്രിയായിരിക്കെ അദ്ദേഹം നിലകൊണ്ടപ്പോൾ പാർലമെന്റിലും രാഷ്ട്രീയ സമിതികളിലും നേരിട്ടെതിർത്തു. ലോക വ്യാപാര സംഘടനയ്ക്കായി പ്രണബ്ദാ ചർച്ചകളുമായി മുന്നേറുമ്പോൾ, ഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധങ്ങളുടെ തിരക്കിലായിരുന്നു ഞങ്ങൾ.

2004 പൊതുതിരഞ്ഞെടുപ്പിനായി മതേനിരപേക്ഷ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അദ്ദേഹവുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചത്. ചർച്ചകളിലൊന്നിനിടെ, പ്രണബ് ദാ എന്നെ മാറ്റിനിർത്തി ചോദിച്ചത് ഇപ്പോഴുമോർക്കുന്നു – താൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് എന്റെ അഭിപ്രായം എന്താണെന്ന്. അതുവരെ

തിരഞ്ഞെടുപ്പിൽ മത്സരിച്ച് അദ്ദേഹം ലോക്സഭയിൽ എത്തിയിട്ടില്ലായിരുന്നു. താങ്കളെപ്പോലൊരാൾക്ക് രാഷ്ട്രീയ ഉപദേശം നൽകാൻ മാത്രം അനുഭവ പരിചയം ഇല്ലെന്നു പറഞ്ഞ് ഞാൻ ഒഴിയാൻ ശ്രമിച്ചതും ഓർക്കുന്നു. ഏറെ നിർബന്ധിച്ചപ്പോൾ ഞാൻ പറഞ്ഞു, വിജയത്തെക്കുറിച്ച് ആത്മവിശ്വാസത്തിനപ്പുറം ഉറപ്പുണ്ടെങ്കിൽ മാത്രം ഇറങ്ങിയാൽമതിയെന്ന്. കാരണം, ബിജെപിക്കെതിരായ നിർണായകമായ ആ തിരഞ്ഞെടുപ്പിൽ അദ്ദേഹം തോൽക്കുന്നത് തെറ്റായ സന്ദേശം നൽകും. തുടർന്ന് ജംഗിപുരിൽനിന്നു മത്സരിച്ചു ജയിച്ച അദ്ദേഹം, യുപിഎയുടെയും മുന്നണി സർക്കാരിന്റെയും രൂപീകരണത്തിനു ചുക്കാൻ പിടിച്ചു. 

ഞാൻ പാർലമെന്റിലേക്കു വരണമെന്ന് പ്രണബ് ദാ പലപ്പോഴും പറഞ്ഞു. പാർട്ടി നിർദേശ പ്രകാരം 2005ൽ ഞാൻ രാജ്യസഭയിലെത്തിയപ്പോൾ അദ്ദേഹം സഹർഷം വരവേറ്റു. ഒട്ടും പിരിചിതമല്ലാത്ത പാർലമെന്റ് നടപടിക്രമങ്ങളെക്കുറിച്ച് വിലയേറിയ ഉപദേശനിർദേശങ്ങൾ നൽകി. 

ഒരവസരത്തിൽ, 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യൻ ധനകാര്യ മേഖലയെ കാത്തത്, ഇന്ദിരാ ഗാന്ധിയുടെ ബാങ്ക് ദേശസാൽക്കരണ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം സഭയിൽ പ്രസംഗിച്ചു. 

ഇന്ത്യ–യുഎസ് ആണവ കരാറിന്റെ പേരിൽ ഇടതു പാർട്ടികൾ യുപിഎ പിന്തുണ പിൻവലിച്ച സമയമായിരുന്നു അത്. പ്രസംഗം തടസ്സപ്പെടുത്തി ഞാൻ എഴുന്നേറ്റു. ഈ വിഷയത്തിൽ ഒരു കാര്യം പറയാൻ അവസരം തരണമെന്ന് അഭ്യർഥിച്ചു. തെല്ലും മടികൂടാതെ അദ്ദേഹം അനുവദിച്ചു. രാഷ്ട്രപതി സ്ഥാനാർഥിയായി വി.വി.ഗിരിയെ പിന്തുണയ്ക്കുന്നതിനു പകരമായി ഇടതു പാർട്ടികൾ മുന്നോട്ടുവച്ച ആവശ്യമായിരുന്നു ബാങ്ക് ദേശസാൽക്കരണമെന്ന് ഓർമപ്പെടുത്തി. കൽക്കരി ഖനന ദേശസാൽക്കരണ ആവശ്യമുന്നയിച്ചതും ഓർമിപ്പിച്ചു. ആനയുടെ ഓർമശക്തിയാണ് അദ്ദേഹത്തിനെന്നു വ്യക്തമായത് അന്നാണ്. പഴയകാല ചർച്ചകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ അദ്ദേഹം ഓർത്തെടുത്ത പറഞ്ഞത് എനിക്ക് യാതൊരറിവുമില്ലാത്ത കാര്യങ്ങളായിരുന്നു. പ്രിവി പഴ്സ് നിർത്തലാക്കണമെന്ന ആവശ്യവും ഇടതുപാർട്ടികളുടേതായിരുന്നു എന്ന് അപ്പോൾ മാത്രമാണ് ഞാനറിഞ്ഞത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com