ഹരീഷ് റാവത്തിന്റെ മോർഫ് ചെയ്ത ചിത്രം: ബിജെപിക്ക് താക്കീത്
Mail This Article
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഹരീഷ് റാവത്തിന്റെ ചിത്രം മോർഫ് ചെയ്തു ട്വീറ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന ബിജെപിക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ താക്കീത്.
മുസ്‌ലിം പുരോഹിതനെപ്പോലെ റാവത്തിനെ ചിത്രീകരിച്ച സമൂഹമാധ്യമ പോസ്റ്റ് വിവാദമായിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരണമാവശ്യപ്പെട്ടു. ബിജെപി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കമ്മിഷൻ വിലയിരുത്തി.
ട്വീറ്റ് ആരെയും വ്രണപ്പെടുത്താനുദ്ദേശിച്ചല്ലെന്നും പിൻവലിച്ചതായും ബിജെപി അറിയിച്ചിരുന്നു. സമാനമായ പോസ്റ്റ് ഫെയ്സ്ബുക്കിൽ വന്നതിനെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ചുള്ള കേസും നടപടികളും മുന്നോട്ടു പോകുമെന്നും കമ്മിഷൻ വ്യക്തമാക്കി.
English Summary: Election commission warning to Uttarakhand BJP