ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദി 27 റാലികളാണ് യുപിയിൽ നടത്തിയത്. തന്റെ മണ്ഡലമായ വാരാണസിയിൽ 2 ദിവസം താമസിച്ച് മോദി പ്രചാരണത്തിനു നേതൃത്വം നൽകി. ഒരു റോഡ് ഷോയും നടത്തി. കിഴക്കൻ യുപിയിലെ ഖൈറാനയിൽ ഗൃഹസന്ദർശനം നടത്തി പ്രചാരണം തുടങ്ങിയ ആഭ്യന്തര മന്ത്രി അമിത് ഷാ 54 റാലികളും റോഡ് ഷോകളും നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് 43, ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ 41 എന്നിങ്ങനെയും റാലികളിൽ പങ്കെടുത്തു. 75 ജില്ലകളിലും ഓടി നടന്നു പ്രചാരണം നടത്തിയ യോഗി ആദിത്യനാഥ് 203 റാലികളിലും റോഡ്ഷോകളിലുമാണു പങ്കെടുത്തത്. 

വികസനം മുൻപെങ്ങുമില്ലാത്ത വിധം നടന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി. മാധ്യമങ്ങളിൽ നിരന്തരം പരസ്യങ്ങൾ നൽകി. ഡൽഹി മെട്രോയിലടക്കം യുപി സർക്കാരിന്റെ ബ്രാൻഡിങ്  നടത്തി.

Content highlights: UP Election, Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com