ഉപരാഷ്ട്രപതി: കോൺഗ്രസ് സ്ഥാനാർഥിയില്ല
![parliament parliament](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2021/12/21/parliament.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും കോൺഗ്രസിനു സ്വന്തം സ്ഥാനാർഥിയുണ്ടാകില്ല. സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയെ തീരുമാനിക്കാൻ 17ന് പ്രതിപക്ഷ കക്ഷികളുടെ യോഗം ചേരുമെന്ന് കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെ പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പിലും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയെ പിന്തുണയ്ക്കാനായിരുന്നു കോൺഗ്രസ് തീരുമാനം.
17ന് മൺസൂൺ സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. അതോടനുബന്ധിച്ച് പ്രതിപക്ഷ കക്ഷി നേതാക്കളും യോഗം ചേർന്ന് പൊതുസ്ഥാനാർഥിയുടെ കാര്യം ചർച്ച ചെയ്യും. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.
English Summary: Congress not to place candidate in Vice president election