ഹെലികോപ്റ്റർ ഇടപാട്: മിഷേലിന്റെ ജാമ്യാപേക്ഷ തള്ളി
Mail This Article
ന്യൂഡൽഹി ∙ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരനും ബ്രിട്ടിഷ് പൗരനുമായ ക്രിസ്റ്റ്യൻ മിഷേലിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസിൽ പരമാവധി ലഭിക്കാവുന്ന തടവുശിക്ഷയുടെ പകുതിയും ഇതിനകം അനുഭവിച്ചുവെന്ന വാദം അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. അതേസമയം, ജാമ്യത്തിനുള്ള നടപടി മിഷേലിനു വിചാരണക്കോടതിയിൽ തുടരാമെന്നും വ്യക്തമാക്കി.
4 വർഷത്തിലധികമായി മിഷേൽ ജയിലിലാണെന്നും പരമാവധി ലഭിക്കാവുന്ന ശിക്ഷ 7 വർഷമാണെന്നും അഭിഭാഷകൻ അൽജോ കെ.ജോസഫ് ചൂണ്ടിക്കാട്ടി. ജാമ്യം നൽകുന്നതിനെ സിബിഐയും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും എതിർത്തിരുന്നു.
English Summary: Christian Michel bail petition rejected in Agusta west land deal case