ജമ്മുവിൽ ബസ് അപകടം: 10 തീർഥാടകർ മരിച്ചു
Mail This Article
ജമ്മു ∙ ജമ്മു–ശ്രീനഗർ ദേശീയപാതയിൽ ഛജ്ജാർ കോട്‌ലി പാലത്തിൽനിന്നു ബസ് മറിഞ്ഞു വൈഷ്ണോദേവി തീർഥാടകരായ 10 പേർ മരിച്ചു. 57 പേർക്കു പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിലേറെയും ബിഹാർ സ്വദേശികളാണ്.
അമൃത്‌സറിൽനിന്നു കത്രയിലേക്കു പോകുമ്പോൾ രാവിലെ 7നാണ് അപകടം. നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരിയിൽ ഇടിച്ചുമറിയുകയായിരുന്നു. വൈഷ്ണോദേവി തീർഥാടനത്തിന്റെ ബേസ് ക്യാംപാണു കത്ര. അപകടസ്ഥലത്തുനിന്നു 2 കിലോമീറ്റർ മുൻപ് ഇടത്തേക്കു തിരിയേണ്ടതായിരുന്നു എന്നും ഡ്രൈവർക്കു വഴിതെറ്റിയതാകാമെന്നും പൊലീസ് പറഞ്ഞു.
English Summary: Bus accident; 10 killed in Jammu