യുഎസിലെത്തിയ മോദിക്ക് ഇന്ത്യക്കാരുടെ സ്വീകരണം; യുഎൻ ആസ്ഥാനത്ത് ഇന്ന് യോഗദിനാചരണം
![narendra-modi-6 ന്യൂയോർക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/6/20/narendra-modi-6.jpg?w=1120&h=583)
Mail This Article
ന്യൂയോർക്ക് ∙ 3 ദിവസത്തെ സന്ദർശനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെത്തി. വാഷിങ്ടനിലെ ആൻഡ്രൂസ് എയർഫോഴ്സ് ബേസിൽ പത്തരയോടെ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം വൻ സ്വീകരണം നൽകി. 24 വരെയാണു സന്ദർശനം. ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോർക്ക് ആസ്ഥാനത്ത് രാജ്യാന്തര യോഗാദിനാചരണത്തിനു മോദി ഇന്നു നേതൃത്വം നൽകും.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും വൈകിട്ട് സ്വകാര്യ വിരുന്ന് നൽകി മോദിയുമായി സൗഹൃദം പങ്കിടും. നാളെ വൈറ്റ്ഹൗസിൽ വൻ വരവേൽപ്പുണ്ട്. ഓവൽ ഓഫിസിൽ പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് സംയുക്ത സമ്മേളനത്തിൽ പ്രസംഗിക്കും. ടെസ്‌ല, ട്വിറ്റർ ഉടമയായ ശതകോടീശ്വരൻ ഇലോൺ മസ്കിനെയും കാണുന്നുണ്ട്.
English Summary: Warm welcome for Narendra modi in United States of America