ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിന് യുവമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ നിയോഗിക്കുമെന്ന് ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം രാഹുലിന് കത്തയച്ചു. ദലിത് വിഭാഗത്തിൽ പെട്ട റായ്ബറേലി സ്വദേശിയായ അഭിനവ് പ്രകാശ് ദശകങ്ങൾ ഇന്ത്യ ഭരിച്ച രാഷ്ട്രീയ കുടുംബത്തിലെ ഇളമുറക്കാരനായ രാഹുലിനോട് സംവദിക്കാൻ അനുയോജ്യനാണെന്ന് തേജസ്വി സൂര്യ കത്തിൽ പറഞ്ഞു. 

സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി.ലോക്കൂർ, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി. ഷാ, മാധ്യമപ്രവർത്തകൻ എൻ.റാം എന്നിവരാണ് കഴിഞ്ഞ ദിവസം മോദിയെയും രാഹുലിനെയും പൊതുസംവാദത്തിനായി ക്ഷണിച്ചത്. രാഹുൽ ക്ഷണം സ്വീകരിച്ചെങ്കിലും ബിജെപി ഇതിനോട് പ്രതികരിച്ചിരുന്നില്ല. 

English Summary:

Yuva Morcha National Vice President Abhinav Prakash to hold debate with Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com