ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ ‘പ്രതിപക്ഷ ശബ്ദ’മായി യൂട്യൂബർ ധ്രുവ് റാഠി. റാഠിയുടെ വിഡിയോകൾ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നതായാണ് സൂചനകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനെന്ന നിലയിൽ ബിജെപി ഐടി സെല്ലിന്റെ കണ്ണിലെ കരട് കൂടിയാണ് ധ്രുവ് റാഠി. 

ഏറ്റവും പുതിയ വിഡിയോ ആയ ‘മോദി–ദ് റിയൽ സ്റ്റോറി’ 21 മണിക്കൂറിനകം കണ്ടത് 89 ലക്ഷം പേരാണ്. കഴിഞ്ഞ മാസം മാത്രം 25 ലക്ഷത്തിലേറെ പുതിയ വരിക്കാരാണ് ധ്രുവ് റാഠിയുടെ യുട്യൂബ് ചാനലിലെത്തിയത്. ധ്രുവ് റാഠി, ധ്രുവ് റാഠി വ്‌​ളോഗ്സ്, ധ്രുവ് റാഠി ഷോർട്സ് എന്നീ 3 ചാനലുകളിലായി 2.56 കോടി വരിക്കാരാണുള്ളത്. ആകെ കാഴ്ചക്കാർ 326 കോടിയിലേറെ വരും. ഇതിൽ രാഷ്ട്രീയ വിശകലനത്തിന് മാത്രമായുള്ള ധ്രുവ് റാഠി എന്ന ഹിന്ദി ചാനലിലാണ് ഏറ്റവും കൂടുതൽ വരിക്കാർ –1.9 കോടി. 

ഹരിയാന സ്വദേശിയായ ധ്രുവ് റാഠിയും ഭാര്യയും ജർമനിയിലാണ് താമസം. 2014 ലാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെങ്കിലും 2016 സെപ്റ്റംബറിലാണ് ബിജെപി ഐടി സെല്ലിനെ കടന്നാക്രമിച്ചുകൊണ്ട് ധ്രുവിന്റെ ആദ്യ രാഷ്ട്രീയ വിഡിയോ എത്തുന്നത്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട വിഡിയോ ഒരു മാസം മുൻപ് കേജ്‍രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ‘ഡിക്ടേറ്റർഷിപ്പ് കൺഫേംഡ്’ എന്ന വിഡിയോ ആണ്; 3.3 കോടി കാണികൾ. 

ധ്രുവ് റാഠിയും ഭാര്യയെയും സംബന്ധിച്ച് നിരവധി ആരോപണങ്ങൾ പ്രചരിച്ചിരുന്നു. ധ്രുവിന്റെ യഥാർഥ പേര് ബദ്രുദ്ദീൻ റാഷിദ് ലാഹോറി എന്നാണെന്നും ഭാര്യ ജർമൻ സ്വദേശിയായ ജൂലിയുടെ യഥാർ‍ഥ പേര് സുലൈഖ എന്നാണെന്നും ആയിരുന്നു പ്രചാരണം. ഇവർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണെന്നും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ ബംഗ്ലാവിൽ പാക് സൈന്യത്തിന്റെ സംരക്ഷണയിലാണെന്നും സന്ദേശങ്ങൾ പരന്നു. 

എന്നാൽ, ഈ ആരോപണങ്ങൾ ഏശിയില്ല. താൻ ചെയ്യുന്ന വിഡിയോയ്ക്ക് മറുപടിയില്ലാത്തതിനാൽ വ്യാജ പ്രചാരണം നടത്തുകയാണെന്നായിരുന്നു ധ്രുവ് റാഠിയുടെ പ്രതികരണം. 

English Summary:

YouTuber Dhruv Rathee became the 'opposition voice' of the country during the Lok Sabha elections 2024

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com