ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ 3 മാസത്തിനിടെ എസ്എംഎസ് വഴി പതിനായിരത്തിലേറെ തട്ടിപ്പു സന്ദേശങ്ങൾ അയച്ച സംഭവത്തിൽ കേന്ദ്ര ടെലികോം വകുപ്പിന്റെ നടപടി. മാർക്കറ്റിങ് ആവശ്യത്തിന് മെസേജുകൾ അയയ്ക്കാനായി 8 സ്ഥാപനങ്ങൾക്ക് അനുവദിച്ചിരുന്ന 73 എസ്എംഎസ് ഹെഡറുകൾ വിലക്കുപട്ടികയിൽ ഉൾപ്പെടുത്തി. ഈ സ്ഥാപനങ്ങൾക്ക് ഒരു ടെലികോം ശൃംഖല വഴിയും ഇനി എസ്എംഎസ് അയയ്ക്കാൻ കഴിയില്ല. 

എസ്എംഎസ് ഹെഡർ?

നിയന്ത്രിത തോതിൽ പരസ്യ എസ്എംഎസുകൾ അയയ്ക്കാൻ അനുമതിയുള്ളത് റജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമാണ്. ഇവരുടെ എസ്എംഎസുകൾ മൊബൈൽ നമ്പറുകളിൽ നിന്നായിരിക്കില്ല, പകരം XY - ABCDEF എന്ന ഫോർമാറ്റിലായിരിക്കും. ഉദാഹരണത്തിന് JM-FLPKRT എന്നതിൽ JM പ്രിഫിക്സും FLPKRT ഹെഡറുമാണ്. ഇത്തരം വിശ്വസനീയമായ എസ്എംഎസ് വിലാസങ്ങളിൽ നിന്നു വരുന്ന മെസേജുകൾ ആളുകൾ വിശ്വസിക്കും എന്നതാണു നേട്ടം.

English Summary:

SMS abuse: Message ban for eight firms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com