31നു മുൻപ് പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി നികുതി
Mail This Article
×
ന്യൂഡൽഹി ∙ പാനും ആധാറും തമ്മിൽ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവർ ഈ മാസം 31നകം അതു ചെയ്യണമെന്നു കേന്ദ്ര ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഉയർന്ന ടിഡിഎസ് (സ്രോതസ്സിൽ ഈടാക്കുന്ന നികുതി) ഈടാക്കുന്നത് ഒഴിവാക്കാനാണിത്. ആദായനികുതി നിയമം അനുസരിച്ച് പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി നിരക്കിലായിരിക്കും ടിഡിഎസ് ഈടാക്കുക.
ലിങ്ക് ചെയ്യാനായി www.incometax.gov.in വെബ്സൈറ്റിൽ പോയി Link Aadhaar ക്ലിക്ക് ചെയ്യുക. പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകിയാൽ ലിങ്ക് ചെയ്യും. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ലിംഗം എന്നിവ ഒരുപോലെയായിരിക്കണം. 1,000 രൂപയാണു നിരക്ക്.
English Summary:
Double tax if PAN and Aadhaar are not linked before may 31st
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.