ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ ബിജെപി ഇത്തവണ സീറ്റു നേടുകയും വോട്ടുവിഹിതം വർധിക്കുകയും ചെയ്താൽ കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടർന്നേക്കും. അല്ലാത്ത പക്ഷം 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പു കൂടി ലക്ഷ്യമിട്ട് വി.മുരളീധരൻ നേതൃസ്ഥാനത്തെത്താൻ സാധ്യത. 

ലോക്സഭാ തിരഞ്ഞെടുപ്പു കണക്കിലെടുത്ത് കെ.സുരേന്ദ്രന്റെ കാലാവധി നീട്ടി നൽകിയിരുന്നു. രണ്ടു ടേം വരെ പ്രസിഡന്റാകാമെന്നതിനാൽ 2 വർഷം കൂടി സുരേന്ദ്രന് ബാക്കിയുണ്ട്. നേരത്തേ പ്രസിഡന്റായിരുന്ന മുരളീധരൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ വിശ്വസ്തനാണ്. 

നിലവിൽ 15% ആണ് കേരളത്തിൽ ബിജെപിയുടെ വോട്ടുവിഹിതം. 30 ലക്ഷത്തോളം വോട്ടാണ് ബിജെപിക്കുള്ളത്. ഇത് 18–20% ആക്കി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഒന്നരവർഷമായി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ക്രിസ്ത്യൻ സമുദായത്തെ ഒപ്പം നിർത്താനും വ്യാപക ശ്രമമുണ്ടായി. 

തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണു പൂർണ വിജയപ്രതീക്ഷയുള്ളതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ആറ്റിങ്ങൽ, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലും പ്രതീക്ഷയുണ്ട്. ആലപ്പുഴ, കോഴിക്കോട്, വയനാട്, കാസർകോട്, കൊല്ലം, ആലത്തൂർ, കോട്ടയം, വടകര എന്നിവിടങ്ങളിൽ വോട്ട് വർധിപ്പിക്കുമെന്നും കരുതുന്നു. 

മോദി സർക്കാരിന് മൂന്നാംവട്ടം ഭരണമുറപ്പായാൽ അൽഫോൻസ് കണ്ണന്താനം, കുമ്മനം രാജശേഖരൻ എന്നിവർ ഗവർണർ സ്ഥാനങ്ങളിലേക്കു പരിഗണിക്കപ്പെടുമെന്നും സൂചനയുണ്ട്. 

English Summary:

BJP's Performance in Spotlight: Will Muralidharan Succeed K. Surendran?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com