ADVERTISEMENT

തിരുവനന്തപുരം ∙ തിര‌ഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനം ഗൂഗിൾ തിരച്ചിലുകളിലെ ‘ഹോട്ട് കീവേഡ്’ ആയി ഭാരതീയ ജനതാ പാർട്ടി. 20 ലക്ഷത്തിലധികം ആളുകളാണ് ഇന്നലെ ‘ഭാരതീയ ജനതാ പാർട്ടി’ എന്ന് ഗൂഗിളിൽ തിരഞ്ഞത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം തുടങ്ങിയ ഇന്നലെ രാവിലെ 8 മുതലാണ് ഭാരതീയ ജനതാ പാർട്ടി ഹോട്ട് കീ വേഡായത്. വൈകിട്ട് 5 കഴിഞ്ഞതോടെ ബിജെപി ട്രെൻഡിങ് പട്ടികയിൽ നിന്ന് പുറത്തായി. വഡോദര, ജംഷഡ്പുർ, ഗുഡ്‌ഗാവ് നഗരങ്ങളാണ് ഏറ്റവും അധികം ബിജെപിയെ ഗൂഗിളിൽ തിരഞ്ഞത്.

10 ലക്ഷത്തിലധികം തിരച്ചിലുമായി ‘തെലുഗുദേശം പാർട്ടി’ ആണ് രണ്ടാമത്. ‘വാരാണസി ഇലക്‌ഷൻ റിസൽട്ട്’, തമിഴ്നാട് ഇലക്‌ഷൻ 2024’ എന്നീ കീവേഡുകളും തൊട്ടുപിന്നിലുണ്ട്. ഗൂഗിൾ ട്രെൻഡ് വെബ്സൈറ്റിലെ കണക്ക് പ്രകാരമാണിത്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ ലോക്സഭാ മണ്ഡലം ‘വാരാണസി’യാണ്.

2 ലക്ഷത്തിലധികം തിരച്ചിൽ ഗൂഗിൾ രേഖപ്പെടുത്തി. അമേഠിയാണ് രണ്ടാം സ്ഥാനത്ത്. രാഹുൽ ഗാന്ധിയെന്ന് 2 ലക്ഷത്തിലധികം ആളുകൾ തിരഞ്ഞപ്പോൾ അമിത് ഷായെപ്പറ്റി ഒരുലക്ഷത്തിലധികം തിരച്ചിലുകളുണ്ടായി. തിര‍ഞ്ഞെടുപ്പല്ലാതെ, ടന്റി20 ലോകകപ്പിലെ ‘അഫ്ഗാനിസ്ഥാൻ vs യുഗാണ്ട’ എന്ന കീവേർഡാണ് ഇന്ത്യയിൽ ഇന്നലെ ഏറ്റവും കൂടുതൽ തിരഞ്ഞത്.

English Summary:

Bharatiya Janata Party became the hot keyword in Google searches on election results day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com