പീഡന വിവാദത്തിലും പിടിച്ചുനിന്ന് ജനതാദൾ
Mail This Article
ബെംഗളൂരു ∙ പ്രജ്വൽ രേവണ്ണയ്ക്ക് എതിരെയുള്ള ലൈംഗിക പീഡന വിവാദത്തിനിടെ, എൻഡിഎ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച 3 സീറ്റുകളിൽ 2 എണ്ണത്തിലും വിജയം നേടാനായത് ജനതാദൾ എസിന് ആശ്വാസമായി. നടി സുമലതയ്ക്ക് ബിജെപി സീറ്റ് നിഷേധിച്ചതോടെ ലഭിച്ച മണ്ഡ്യയിൽ സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമിയും കോലാറിൽ എം.മല്ലേഷ് ബാബുവുമാണു വിജയിച്ചത്. എന്നാൽ, ഹാസനിൽ പ്രജ്വൽ തോറ്റതു തിരിച്ചടിയായി. കോൺഗ്രസിന്റെ ശ്രേയസ് പട്ടേലാണ് പീഡന വിവാദത്തിൽ കുടുങ്ങി അറസ്റ്റിലായ സിറ്റിങ് എംപിയെ തോൽപിച്ചത്. ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡ 5 തവണ വിജയിച്ച മണ്ഡലം കൂടിയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്.
-
Also Read
ഗൂഗിളിൽ ‘ഹോട്ട് ’ ബിജെപി, വാരാണസി
ബിജെപി സ്ഥാനാർഥിയായി മത്സരിച്ച, ദേവെഗൗഡയുടെ മരുമകനും ഹൃദ്രോഗ വിദഗ്ധനുമായ ഡോ.സി.എൻ.മഞ്ജുനാഥ് ബെംഗളൂരു റൂറലിൽ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാറിന്റെ സഹോദരൻ ഡി.െക.സുരേഷിനെ തോൽപിച്ചു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം സമ്മാനിച്ച ഏകമണ്ഡലം കൂടിയാണിത്.