ജനവിധിയുടെ നേർചിത്രമായി ജനതാ എക്സ്പ്രസ്
Mail This Article
ഉത്തരേന്ത്യ ഇന്ത്യാസഖ്യത്തിന്റെ യുപിയിലെ മിന്നുംപ്രകടനം ഉത്തരേന്ത്യയിൽ ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയതുപോലെ ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലും ഇന്ത്യാസഖ്യം കാഴ്ചവച്ചതു മെച്ചപ്പെട്ട പ്രകടനം.
ഉത്തർപ്രദേശ് പാളം തെറ്റി എൻഡിഎ; ട‌്രെയിൻ പിടിച്ച് ഇന്ത്യ
ഉത്തർപ്രദേശിൽ 75 സീറ്റെന്ന വമ്പൻ ലക്ഷ്യം മുൻനിർത്തി ഇറങ്ങിയ ബിജെപിക്കു പാളംതെറ്റി. എസ്പിയും കോൺഗ്രസും ചേർന്ന ഇന്ത്യാസഖ്യം ബിജെപിയെക്കാൾ മുന്നിലെത്തി. നരേന്ദ്ര മോദിയുടെ വാരാണസിയും യോഗി ആദിത്യനാഥിന്റെ ഗോരഖ്പുരും ഉൾപ്പെടെ ജയിച്ചെങ്കിലും ഈ സീറ്റുകൾ ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ ഇന്ത്യാസഖ്യം നേട്ടമുണ്ടാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പോടെ കാലം കഴിഞ്ഞെന്ന് വിലയിരുത്തപ്പെട്ട കോൺഗ്രസിനും ഇതു തിരിച്ചുവരവ്.
∙ആകെ സീറ്റ് 80
∙ഇന്ത്യാ സഖ്യം: 43
∙എസ്പി: 37
∙കോൺഗ്രസ്: 6
∙എൻഡിഎ സഖ്യം: 36
∙ബിജെപി: 33
∙രാഷ്ട്രീയ ലോക്ദൾ: 2
∙അപ്നാദൾ: 1
∙മറ്റുള്ളവർ–1
∙ആസാദ് പാർട്ടി: 1
ഡൽഹി ക്യാപിറ്റൽ സ്റ്റേഷനിൽ ബിജെപി
കഴിഞ്ഞതവണത്തേതു പോലെ ബിജെപി തൂത്തുവാരി. ആംആദ്മി പാർട്ടിയും കോൺഗ്രസ് കൈകോർത്തു നിന്നിട്ടും 50 ശതമാനത്തിൽപരം വോട്ടുവിഹിതത്തോടെ മുഴുവൻ സീറ്റുകളിലും ബിജെപി ജയിച്ചു.
ആകെ സീറ്റ്: 7
∙ബിജെപി–7
∙ഇന്ത്യാസഖ്യം
∙കോൺഗ്രസ്–0
∙ആംആദ്മി–0
ബിഹാർ എൻഡിഎക്ക് ഗ്രീൻ സിഗ്‍നൽ
വലിയ മുന്നേറ്റം പ്രതീക്ഷിച്ച ഇന്ത്യാസഖ്യത്തിനു കനത്ത തിരിച്ചടി നൽകിയ ഫലം. 40ൽ 30 സീറ്റും എൻഡിഎ സഖ്യം വിജയിച്ചു. സഖ്യത്തെ നയിച്ച ആർജെഡിക്കു മിക്കവാറും സീറ്റുകളിൽ തോൽവി നേരിടേണ്ടി വന്നു. അവസാന നിമിഷം മറുകണ്ടം ചാടിയ ജെഡിയു ബിജെപിയുമായി ചേർന്ന് നേട്ടമുണ്ടാക്കി.
∙ആകെ സീറ്റ്: 40
∙എൻഡിഎ സഖ്യം: 30
∙ബിജെപി–12,
∙ജെഡിയു–12
∙എൽജെപി–5
∙ഹിന്ദുസ്ഥാൻ അവാം മോർച്ച–1
∙ഇന്ത്യാസഖ്യം
∙ആർജെഡി–4
∙കോൺഗ്രസ്–3
∙സിപിഐ എംഎൽ–2
∙സ്വതന്ത്രൻ–1
ഹരിയാന ‘ലെവൽ’ ക്രോസ് പിടിച്ച് കോൺഗ്രസ്
കഴിഞ്ഞതവണ തൂത്തുവാരുകയും 2014–ൽ മിക്കവാറും സീറ്റുകളിൽ ജയം നേടുകയും ചെയ്ത ബിജെപിക്ക് ഇക്കുറി അടിപതറി. തുടർച്ചയായ തോൽവികളിലും അടിത്തറ നിലനിർത്തിയ കോൺഗ്രസിനെ സംബന്ധിച്ച് മികച്ച വിജയം.
∙ആകെ സീറ്റ്: 10
∙ബിജെപി–5,
∙കോൺഗ്രസ്–5
രാജസ്ഥാൻ കോൺഗ്രസ് റിട്ടേൺസ്
ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് നേടിയ മികച്ച നേട്ടത്തിന്റെ കേന്ദ്രസ്ഥാനമായി മാറി രാജസ്ഥാൻ. തൊട്ടുമുൻപു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയിലും കോൺഗ്രസ് തളർന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഫലം. കോൺഗ്രസിനൊപ്പം നിന്ന സിപിഎമ്മും നേട്ടമുണ്ടാക്കി.
∙ആകെ സീറ്റ്: 25
∙ബിജെപി–14
∙ഇന്ത്യാ സഖ്യം: 11
കോൺഗ്രസ്–8
സിപിഎം–1,
ആർഎൽപി–1
ഭാരത് ആദിവാസി പാർട്ടി–1
ഹിമാചൽ പ്രദേശ് ബിജെപി സിറ്റിങ്; കോൺഗ്രസ് വെയ്റ്റിങ്
കഴിഞ്ഞതവണ തൂത്തുവാരിയതിനു സമാനമാണ് ഇക്കുറിയും ബിജെപിയുടെ ജയം. പിന്നീട്, ഉപതിരഞ്ഞെടുപ്പിലൂടെ ബിജെപിയിൽ നിന്നു പിടിച്ചെടുത്ത മണ്ഡി ഉൾപ്പെടെ ഇക്കുറി കോൺഗ്രസിനു നഷ്ടമായി. സംസ്ഥാന ഭരണം നിലനിർത്തുന്ന കോൺഗ്രസിനെ സംബന്ധിച്ചു വലിയ ആശങ്ക നൽകുന്ന ഫലം.
∙ആകെ സീറ്റ്:4
∙ബിജെപി–4,
∙കോൺഗ്രസ്–0
ഉത്തരാഖണ്ഡ് കോൺഗ്രസിന് സീറ്റില്ല!
കഴിഞ്ഞ തവണത്തേതു പോലെ പൂർണമായും ബിജെപിയെ തുണച്ചു. കോൺഗ്രസുമായി നേർക്കുനേർ മത്സരം നടന്നഇവിടെ എല്ലായിടത്തും ബിജെപി ആധികാരിക വിജയം നേടി.
∙ ആകെ സീറ്റ് 5
∙ ബിജെപി–5
∙ കോൺഗ്രസ്–0
ചണ്ഡിഗഡ് കോൺഗ്രസ്–ആപ് ലിങ്ക് എക്സ്പ്രസ്
ആം ആദ്മി പാർട്ടിയുടെ കൂടി പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് നേതാവ് മനീഷ് തിവാരി ബിജെപിയിൽ നിന്നു സീറ്റ് പിടിച്ചെടുത്തു.
∙ആകെ സീറ്റ്:1
∙കോൺഗ്രസ്–1
∙ബിജെപി–0
പഞ്ചാബ് (13) അപ്പർ ബെർത്തിൽ കോൺഗ്രസ്
മറുപക്ഷത്തു നിന്ന് എംപിമാരെ അടക്കം അടർത്തിയെടുത്ത് വലിയ മോഹങ്ങളുമായി ഇറങ്ങിയ ബിജെപി സംപൂജ്യരായി. മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമായി നേർക്കുനേർ മത്സരിച്ച കോൺഗ്രസിനും ആംആദ്മി പാർട്ടിക്കും ഒരുപോലെ നേട്ടമുണ്ടാക്കാനായി.
∙ആകെ സീറ്റ്: 13
∙കോൺഗ്രസ്–7
∙ആം ആദ്മി–3
∙സ്വതന്ത്രർ–2
∙ശിരോമണി അകാലിദൾ–1
ഛത്തീസ്ഗഡ് ബിജെപി സൂപ്പർ ഫാസ്റ്റ്
നിയമസഭ തിരഞ്ഞെടുപ്പിലെ ജയത്തിന്റെ ആവേശം കൈവിടാതെ കാത്ത ബിജെപിക്കു മികച്ച വിജയം. മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഉൾപ്പെടെ രംഗത്തിറക്കിയിട്ടും കോൺഗ്രസിന് നേട്ടമുണ്ടാക്കാനായില്ല. കഴിഞ്ഞ തവണ 2 സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ ഒന്നിലൊതുങ്ങി.
∙ആകെ സീറ്റ്: 11
∙ബിജെപി–10
∙ കോൺഗ്രസ്–1
മധ്യപ്രദേശ്
ബിജെപി ഫുൾ ബുക്ക്ഡ്! കോൺഗ്രസ് കോട്ടയായ ചിന്ത്‌വാഡയിൽ കമൽനാഥിന്റെ മകനെയും ഉൾപ്പെടെ കീഴടക്കി ബിജെപിയുടെ അജയ്യ തേരോട്ടം.മുഴുവൻ സീറ്റുകളും വിജയിച്ച് ബിജെപി റെക്കോർഡിട്ടു.
ആകെ സീറ്റ്: 29
∙ബിജെപി–29
∙കോൺഗ്രസ്–0
ജാർഖണ്ഡ് ഇന്ത്യയ്ക്ക് ‘തത്കാൽ’ ആശ്വാസം മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെ അറസ്റ്റ് ഉൾപ്പെടെ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനം ഭരിക്കുന്ന ഇന്ത്യാസഖ്യം പിടിച്ചു നിന്നു. മുഴുവൻ സീറ്റുകളും നേടാമെന്ന ബിജെപിയുടെ മോഹങ്ങൾക്കു തിരിച്ചടി.
∙ആകെ സീറ്റ്: 14
∙എൻഡിഎ: 9
∙ബിജെപി: 8
∙എജെഎസ്‌യു–1
∙ഇന്ത്യാ സഖ്യം: 5
∙കോൺഗ്രസ്–2
∙ജെഎംഎം–3
ജമ്മു കശ്മീർ
ബിജെപിക്ക് കോൺഫറൻസ് കോൾ പ്രത്യേക പദവി റദ്ദാക്കിയതുൾപ്പെടെ വിവാദ നടപടികളുടെ പശ്ചാത്തലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസും ബിജെപിയും തുല്യനേട്ടമുണ്ടാക്കി. എന്നാൽ ബാരാമുള്ളയിൽ മുൻമുഖ്യമന്ത്രി ഒമർഅബ്ദുല്ലയുടെ തോൽവി ഇന്ത്യാസഖ്യത്തിന് ഞെട്ടലായി.
∙ആകെ സീറ്റ് 5
∙ബിജെപി–2
∙ഇന്ത്യാസഖ്യം
∙നാഷനൽ കോൺഫറൻസ്–2
∙മറ്റുള്ളവർ
∙സ്വതന്ത്രൻ–1
ലഡാക്ക് സ്വതന്ത്ര ജയം
ബിജെപിയുടെ ഈ സിറ്റിങ് സീറ്റിൽ സ്വതന്ത്രനായ മൊഹമ്മദ് ഹനീഫ അദ്ഭുതവിജയം നേടി. ബിജെപിയോടുള്ള എതിർപ്പ് നേട്ടമാകുമെന്നു കരുതിയ കോൺഗ്രസിനും നിരാശ.
∙മറ്റുള്ളവർ–1
സ്വതന്ത്രൻ–1
ആന്ധ്ര റൂട്ട് മാറ്റി ടിഡിപി
അപരാജിതർ എന്നു കരുതപ്പെട്ട വൈഎസ്ആർ കോൺഗ്രസിനെ കടപുഴക്കിയെറിഞ്ഞ് ഇന്ത്യൻ രാഷ്ട്രീയത്തിലേക്കു ടിഡിപിയുടെ അതിശക്തമായ തിരിച്ചുവരവ്. ഒപ്പം നിന്ന ബിജെപിക്കും ജനസേനയ്ക്കും നേട്ടം. അക്കൗണ്ട് തുറക്കാമെന്നു കരുതിയ കോൺഗ്രസിനു നിരാശ.
ആകെ സീറ്റ്: 25
∙എൻഡിഎ: 21
∙ടിഡിപി–16 ∙ബിജെപി–3 ∙ജനസേന–2
∙വൈഎസ്ആർ കോൺഗ്രസ്–4
∙കോൺഗ്രസ്: 0
വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ
കോൺഗ്രസിനു വടക്കുകിഴക്കൻ മേഖലയിൽ തിരിച്ചുവരവിന്റെ കാലം. അസമിൽ ദുബ്രിയിലെയും ജോർഹട്ടിലെയും മികച്ച വിജയവും കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നു.
മണിപ്പുർ ഷോക്ക്
ബിജെപിയുടെയും സഖ്യകക്ഷികളുടെയും ആധിപത്യത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കരുത്തു ചോർന്നില്ലെന്ന് കാണിച്ച് കോൺഗ്രസ്. മേഖലയിലെ 25 സീറ്റിൽ 7 സീറ്റ് കോൺഗ്രസ് നേടി. കലാപം അവസാനിപ്പിക്കാൻ നടപടിയെടുക്കാത്ത കേന്ദ്രസർക്കാരിനെതിരെയുള്ള താക്കീതു കൂടിയായി മണിപ്പുരിലെ രണ്ടു സീറ്റിലുമുള്ള കോൺഗ്രസ് മിന്നുന്ന വിജയം.
മണിപ്പുർ
∙ആകെ സീറ്റ്: 2
∙കോൺഗ്രസ്:2
സിക്കിം
∙ആകെ സീറ്റ്:1
∙എസ്കെഎം: 1
അസം
∙ആകെ സീറ്റ്: 14
∙ബിജെപി: 9
∙കോൺഗ്രസ്: 3
∙യുപിപിഎൽ: 1
∙അസം ഗണപരിഷത്:1
ത്രിപുര "
∙ആകെ സീറ്റ്: 2
∙ബിജെപി: 2
അരുണാചൽ
∙ആകെ സീറ്റ്: 2
∙ബിജെപി: 2
മേഘാലയ
∙ആകെ സീറ്റ്: 2
∙വിഒടിപിപി: 1
∙കോൺഗ്രസ്: 1
മിസോറം
∙ആകെ സീറ്റ്: 1
∙സൊറാം പീപ്പിൾസ്
∙മൂവ്മെന്റ്്–1
നാഗാലാൻഡ്
∙ആകെ സീറ്റ്: 1
∙കോൺഗ്രസ്:1
കിഴക്ക്
ബിജെപിക്ക് ഒഡീഷയിൽ നേട്ടം, ബംഗാളിൽ ക്ഷീണം. കാൽ നൂറ്റാണ്ടിന്റെ ഏകപക്ഷീയ മേൽക്കൈയ്ക്ക് ഒടുവിൽ ബിജെഡി നിഷ്പ്രഭം.
ബംഗാൾ തൃണമൂൽ എൻജിൻ
തൃണമൂൽ കോൺഗ്രസിന്റെ തകർപ്പൻ മുന്നേറ്റം. 42 സീറ്റുകളിൽ തൃണമൂൽ 29 എണ്ണത്തിൽ ജയിച്ചു. ബിജെപി 12 സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും ജയിച്ചു. സിപിഎമ്മിന് കഴിഞ്ഞതവണയെന്നപോലെ ഒരു സീറ്റിലും ജയിക്കാനായില്ല.
∙ആകെ സീറ്റ്: 42
∙തൃണമൂൽ
∙കോൺഗ്രസ്: 29
∙ബിജെപി: 12
∙കോൺഗ്രസ്:1
ഒഡീഷ ബിജെപിയുടെ ട്രാക്ക് ‘റെക്കോർഡ്’
ഭരണകക്ഷിയായ ബിജെഡി നാമാവശേഷമായപ്പോൾ, ബിജെപിക്ക് സർവകാലനേട്ടം. കോൺഗ്രസിനും ബിജെഡിക്കും ഒരു സീറ്റ് വീതം മാത്രം.
∙ആകെ സീറ്റ്: 21
∙ബിജെപി–19
∙കോൺഗ്രസ്–1
∙ബിജെഡി–1
ആൻഡമാൻ റിട്ടേൺ സീറ്റ്
ആൻഡമാനിലെ ഒരേയൊരു സീറ്റ് കോൺഗ്രസിൽ നിന്ന് ബിജെപി പിടിച്ചെടുത്തു.
∙ആകെ സീറ്റ്: 1
∙ബിജെപി:1
ദക്ഷിണേന്ത്യ
പ്രതീക്ഷിച്ചതുപോലെ തമിഴ്നാടും കേരളവും ഇന്ത്യാസഖ്യത്തിനു കരുത്തായി. കർണാടകയിലെ സീറ്റുനഷ്ടം തെലങ്കാനയിലെയും ടിഡിപിയുടെ സഹായത്തോടെ ആന്ധ്രയിലെയും നേട്ടങ്ങളിലൂടെ പരിഹരിച്ചെന്ന ആശ്വാസം ബിജെപിക്കും.
കേരളം
യുഡിഎഫിന്റെ കെ–റെയിൽ 18 സീറ്റ് നേടി യുഡിഎഫ് ആധിപത്യം തുടർന്നപ്പോൾ തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ട് തുറന്നു. ആലത്തൂർ തിരിച്ചുപിടിച്ച സിപിഎം സിറ്റിങ് സീറ്റായ ആലപ്പുഴ അടിയറവച്ചതോടെ രണ്ടാം തവണയും ഒറ്റ സീറ്റിലൊതുങ്ങി.
∙ആകെ സീറ്റ്: 20
∙യുഡിഎഫ്:18
∙കോൺഗ്രസ്:14
∙മുസ്‍ലിം ലീഗ്: 2
∙ആർഎസ്പി–1
∙കേരള കോൺഗ്രസ്: 1
∙എൽഡിഎഫ്: 1
∙സിപിഎം–1
∙എൻഡിഎ–1
∙ബിജെപി–1
‘ലേഡീസ് കംപാർട്മെന്റ് ’ഇല്ലാതെ കേരള എക്സ്പ്രസ്
ലോക്സഭയിൽ വനിതാ പ്രാതിനിധ്യമില്ലാതെ കേരളം. 7–ാം തവണയാണ് ഒരു വനിതാ അംഗം പോലും ഇല്ലാതെ കേരളസംഘം ഡൽഹിക്കു പോകുന്നത്. ഇതിനു മുൻപ് 1957, 62, 77, 84, 96, 2009 തിരഞ്ഞെടുപ്പുകളിലാണ് ഒരു വനിതയും ജയിക്കാതിരുന്നത്. 1991, 2004 തിരഞ്ഞെടുപ്പുകളിൽ 2 പേർ വീതം ജയിച്ചു. മറ്റ് 9 ലോക്സഭകളിൽ ഒരാൾ മാത്രം. പലപ്പോഴായി ആകെ 9 വനിതകളാണ് കേരളത്തിൽ നിന്ന് ലോക്സഭയിൽ എത്തിയത്.
ലക്ഷദ്വീപ്
ഐലൻഡ് എക്സ്പ്രസിൽ കോൺഗ്രസ് ഒരു പതിറ്റാണ്ടിനു ശേഷം ലക്ഷദ്വീപ് എൻസിപിയിൽനിന്നു തിരിച്ചുപിടിച്ചു കോൺഗ്രസ്. മുൻ കേന്ദ്രമന്ത്രി പി.എം.സയീദിന്റെ മകനും മുൻ എംപിയുമായ ഹംദുല്ല -സയീദാണു വിജയി.
∙ സീറ്റ്: 1
∙കോൺഗ്രസ്:1
കർണാടക ബിജെപിയുടെ സൗത്ത് സ്റ്റേഷൻ
2019ൽ തിരഞ്ഞെടുപ്പിൽ 28ൽ 26 സീറ്റും (പിന്തുണ നൽകിയ സ്വതന്ത്ര ഉൾപ്പെടെ) നേടിയ ബിജെപിക്ക് ഇക്കുറി 17 സീറ്റ്. ജനതാദൾ എസിനെ കൂട്ടുപിടിച്ചുള്ള എൻഡിഎ സഖ്യത്തിന് ലഭിച്ചത് 19 സീറ്റും. അസംബ്ലി തിരഞ്ഞെടുപ്പിലെ ജയം മുതലെടുക്കാനായില്ലെങ്കിലും എക്സിറ്റ് പോൾ ഫലസൂചനകളെ മറികടന്നത് നേടിയ 9 സീറ്റ് വിജയം കോൺഗ്രസിന് ആശ്വാസം.
∙ആകെ സീറ്റ്: 28
∙എൻഡിഎ സഖ്യം: 19
∙ബിജെപി: 17
∙ജനതാദൾ എസ്: 2
∙കോൺഗ്രസ്– 9
തെലങ്കാന ബൈ ബൈ ബിആർഎസ്
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സീറ്റ് എണ്ണംഉയർത്തിയെങ്കിലും ബിജെപിയും ഒപ്പമെത്തി. വോട്ടുവിഹിതത്തിലും സീറ്റെണ്ണത്തിലും ബിജെപിയുടേത് റെക്ക ർഡ് നേട്ടം. തകർന്നടിഞ്ഞ ബിആർഎസ് സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ അപ്രസക്തമാകുന്ന സ്ഥിതി.
∙ആകെ സീറ്റ്: 17
∙കോൺഗ്രസ്–8
∙ബിജെപി–8
∙എഐഎംഐഎം–1
തമിഴ്നാട് ഇന്ത്യാ എക്സ്പ്രസ്
എതിരാളികളെ നിഷ്പ്രഭമാക്കിയ പ്രകടനം പുറത്തെടുത്ത ഇന്ത്യാസഖ്യം തമിഴ്നാട്ടിലെ മുഴുവൻ സീറ്റിലും വിജയക്കൊടി നാട്ടി. കോൺഗ്രസിനെയും ഇടതു കക്ഷികളെയും മുസ്‌ലിം ലീഗിനെയും ഒപ്പം നിർത്തി ഡിഎംകെ നടത്തിയ തേരോട്ടത്തിൽ ബിജെപിയുടെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ തോറ്റു. മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെ പന്ത്രണ്ടിലേറെ മണ്ഡലങ്ങളിൽ മൂന്നാമതായി. വോട്ടുവർധന മാത്രം ബിജെപിക്ക് ആശ്വാസം.
∙ആകെ സീറ്റ്: 39
∙ഇന്ത്യാ സഖ്യം: 39
∙ഡിഎംകെ: 22
∙കോൺഗ്രസ്: 9
∙സിപിഎം: 2
∙സിപിഐ: 2
∙വിസികെ: 2
∙മുസ്‌ലിം ലീഗ്: 1
∙ എൻഡിഎ സഖ്യം:0
∙ബിജെപി–0
∙മറ്റുള്ളവർ:0
∙എംഡിഎംകെ: 1
പുതുച്ചേരി കോൺഗ്രസിന്റെ പുതുക്കോട്ട
പ്രധാനമന്ത്രിയും അമിത് ഷായും അടക്കമുള്ള നേതാക്കൾ തീവ്രപ്രചാരണത്തിനു നേതൃത്വം നൽകിയെങ്കിലും പുതുച്ചേരിയിലെ ഏക സീറ്റിൽ മുൻ മുഖ്യമന്ത്രി വി.വൈത്തിലിംഗം (കോൺഗ്രസ്) ഒന്നേകാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ എ.നമശിവായത്തിനെ തോൽപിച്ചു.
∙ആകെ സീറ്റ്: 1
∙കോൺഗ്രസ്: 1
പശ്ചിമേന്ത്യ
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഏറക്കുറെ തൂത്തുവാരിയ മേഖലയിൽ ഇക്കുറി ബിജെപിക്കു തിരിച്ചടി. മഹാരാഷ്ട്രയിലെ മികച്ച പ്രകടനമാണ് ഇന്ത്യാസഖ്യത്തിനു തുണയായത്. മഹാരാഷ്ട്ര എസി ക്ലാസിൽ ഇന്ത്യാ സഖ്യം; എൻഡിഎ സെക്കൻഡ് സിറ്റിങ് കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും സമ്പൂർണ ആധിപത്യം പുലർത്തിയ എൻഡിഎയ്ക്ക് വൻതിരിച്ചടി.
മേധാവിത്തം ഉറപ്പിക്കാനായി ശിവസേനയെയും എൻസിപിയെയും പിളർത്തി ബിജെപി നടത്തിയ നീക്കം വിജയം കണ്ടില്ലെന്നു മാത്രമല്ല, ജനങ്ങളുടെ ധാർമികരോഷത്തിനും കാരണമായി. ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനുംഅനുകൂലമായുണ്ടായ സഹതാപവും കോൺഗ്രസിന്റെ മികച്ച പ്രകടനവും ഇന്ത്യാമുന്നണിക്ക് മികച്ച വിജയമൊരുക്കി.
∙ആകെ സീറ്റ് 48
∙ഇന്ത്യാ മുന്നണി: 30
∙ കോൺഗ്രസ്: 13
∙ ശിവസേനാ ഉദ്ധവ്: 9
∙ എൻസിപി ശരദ്: 8
∙ എൻഡിഎ: 17
ബിജെപി: 9
∙ ശിവസേന ഷിൻഡെ: 7
∙ എൻസിപി അജിത്: 1
∙ മറ്റുള്ളവർ: 1
∙കോൺ. വിമതൻ: 01
ഗുജറാത്ത് മിനിസ്റ്റേഴ്സ് കൂപ്പെയിൽ ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ജന്മഭൂമിയായ ഗുജറാത്തിൽ ബിജെപിക്ക് വൻനേട്ടം. എന്നാൽ, 2019ലെ പോലെ തൂത്തുവാരാമെന്ന ബിജെപിയുടെ കണക്ക് തെറ്റിച്ച് കോൺഗ്രസ് ഒരു സീറ്റ് നേടി.
∙ ആകെ സീറ്റ് 26
∙ കോൺഗ്രസ്: 1
∙ ബിജെപി: 25
ദാദ്ര നാഗർ ഹവേലി (1) സീറ്റ് ചെയ്ഞ്ച്ഡ്!
ശിവസേന താക്കറെ വിഭാഗം സിറ്റിങ് എംപിയെ അടർത്തി മത്സരിപ്പിച്ച ബിജെപി സീറ്റ് തിരിച്ചുപിടിച്ചു.
∙ ആകെ സീറ്റ്:1
∙ ബിജെപി–1
ദാമൻ ദിയു ചെയ്ൻ വലിച്ച് സ്വതന്ത്രൻ
നാലാം ജയം തേടിയിറങ്ങിയ ബിജെപിയുടെ സിറ്റിങ് എംപി ലാലുഭായ് പട്ടേൽ സ്വതന്ത്രനായ ഉമേഷ് പട്ടേലിനു മുന്നിൽ അടിയറവു പറഞ്ഞു.
∙ ആകെ സീറ്റ്:1
∙ മറ്റുള്ളവർ:1 (∙സ്വതന്ത്രൻ–1 )
ഗോവ (2) സീറ്റിൽ മാറ്റമില്ല
കോൺഗ്രസ് നോർത്ത് ഗോവയും ബിജെപി സൗത്ത് ഗോവയും നിലനിർത്തി. നോർത്ത് ഗോവയിൽ ശ്രീപദ് നായക് (ബിജെപി) ഒരു ലക്ഷത്തിലേറെ വോട്ടിനു ജയിച്ചു. സൗത്ത് ഗോവയിൽ 13535 വോട്ടിനാണ് കോൺഗ്രസിന്റെ ക്യാപ്റ്റൻ വിരിയാത്തോ ഫെർണാണ്ടസിന്റെ ജയം.
∙ ആകെ സീറ്റ്: 2
∙ കോൺഗ്രസ്–1
∙ ബിജെപി–1
ഇൻഡോറിൽ പ്രതിഷേധ ‘നോട്ട’
കോൺഗ്രസ് സ്ഥാനാർഥി അക്ഷയ്കാന്തി ബം പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്ന മധ്യപ്രദേശിലെ ഇൻഡോറിൽ ‘നോട്ട’ 2,18,674 വോട്ടുകളോടെ രണ്ടാമതെത്തി. അക്ഷയ്കാന്തി കൂറുമാറിയതോടെ ഇവിടെ നോട്ടയ്ക്കു വോട്ട് ചെയ്യാൻ ഇന്ത്യാസഖ്യം ആഹ്വാനം നൽകിയിരുന്നു. ബിജെപിയുടെ ശങ്കർ ലാൽവാനിയാണ് ഇവിടെ വിജയിച്ചത്.
ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം
വോട്ടെടുപ്പിന്റെ പിറ്റേന്ന് ബിജെപി സ്ഥാനാർഥി മരിച്ച ഉത്തർപ്രദേശിലെ മൊറാദാബാദ് മണ്ഡലത്തിൽ സമാജ്‍വാദി പാർട്ടിയുടെ രുചി വിരാ വിജയിച്ചു. ബിജെപി സ്ഥാനാർഥി കൻവർ സർവേഷ് കുമാർ (72) വോട്ടെടുപ്പിന്റെ പിറ്റേന്ന് അന്തരിച്ചിരുന്നു.
∙ പഞ്ചാബിലെ ഫരീദ്കോട്ടിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച സരബ്ജീത് സിങ് ഖൽസ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരിലൊരാാളായ ബിയാന്ത് സിങ്ങിന്റെ മകനാണ്.
ബാരാമതി:കുടുംബപ്പോരിൽ ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയ്ക്ക് മിന്നും ജയം. ശരദ് പവാറിന്റെ സഹോദരപുത്രനായ അജിത് പവാറിന്റെ ഭാര്യയും എൻഡിഎ സ്ഥാനാർഥിയുമായ സുനേത്ര പവാറിനെയാണ് 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.
∙ സാംഗ്ലി: ഇന്ത്യാമുന്നണിയുടെ ഒൗദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിച്ച കോൺഗ്രസ് നേതാവ് വിശാൽ പാട്ടീലിന് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ വിജയം. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി വസന്ത് ദാദാ പാട്ടീലിന്റെ കൊച്ചുമകനാണ് വിശാൽ.
പിലിബിത്ത്: വരുൺ ഗാന്ധിയിലൂടെ പ്രശസ്തമായ മണ്ഡലം ഇത്തവണ വരുണിന്റെ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി. കോൺഗ്രസ് വിട്ടു വന്ന യുവനേതാവ് ജിതിൻ പ്രസാദയ്ക്ക് കടുത്ത മത്സരത്തിനൊടുവിൽ ഒന്നര ലക്ഷത്തോളം വോട്ടുകളുടെ വിജയം.
കൈസർഗഞ്ച്: ഗുസ്തി താരങ്ങളുടെ പീഡനാരോപണത്തിൽ കുടുങ്ങിയ ബ്രിജ് ഭൂഷൺ സിങ്ങിനു പകരം ബിജെപി മത്സരിപ്പിച്ച അദ്ദേഹത്തിന്റെ മകൻ കരൺ ഭൂഷൺ സിങ് 1.48 ലക്ഷം വോട്ടിന് ജയിച്ചു.
മണ്ഡി : ബോളിവുഡ് താരം കങ്കണ റനൗട്ടിലൂടെ ഹിമാചലിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു. സംസ്ഥാന മന്ത്രി വിക്രമാദിത്യ സിങ്ങിനെ രംഗത്തിറക്കിയ കോൺഗ്രസിന് വിജയം കാണാനായില്ല.
ജോർഹട്ട് : കോൺഗ്രസിന്റെ ലോക്സഭയിലെ ഉപനേതാവ് ഗൗരവ് ഗൊഗോയിക്ക് അസം മണ്ഡലത്തിൽ മിന്നുന്ന ജയം.
ദുബ്രി : അസം മണ്ഡലത്തിൽ എഐയുഡിഎഫ് തലവൻ മൗലാനാ ബദറുദ്ദീൻ അജ്മലിനെ 7 ലക്ഷത്തിലധികം വോട്ടിന് കോൺഗ്രസിന്റെ റഖീബുൽ ഹുസൈൻ തോൽപിച്ചു. തുടർച്ചയായി 3 തവണ അജ്മൽ ജയിച്ച മണ്ഡലമാണിത്.
കുരുക്ഷേത്ര: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വ്യവസായ പ്രമുഖൻ നവീൻ ജിൻഡൽ ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലം ഇത്തവണ വിയർത്തു നേടി. ഭൂരിപക്ഷം 30,000 മാത്രം.
ഗുരുഗ്രാം :ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് തുടർച്ചയായ നാലാം തവണയും ബിജെപി സ്ഥാനാർഥി റാവു ഇന്ദർജിത് സിങ് ജയിച്ചു. നടനും യുപി മുൻ പിസിസി അധ്യക്ഷനുമായ രാജ് ബബ്ബറാണ് തോറ്റത്.
അരുണാചൽ വെസ്റ്റ് :കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി നബാം തുക്കിയെ തോൽപിച്ച് ബിജെപിയുടെ കേന്ദ്രമന്ത്രി കിരൺ റിജിജുവിന് ജയം.
മഹുവ ജയിച്ചു, റിപ്പോർട്ട് കൊടുത്ത സോൻകർ തോറ്റു
∙ കഴിഞ്ഞ ലോക്സഭയിൽ നിന്ന് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസിലെ മഹുവ മൊയ്ത്രയ്ക്ക് ബംഗാളിലെ കൃഷ്ണനഗറിൽ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയം. മഹുവയെ പുറത്താക്കിയ റിപ്പോർട്ട് നൽകിയ എത്തിക്സ് സമിതി ചെയർമാനായിരുന്ന ബിജെപിയുടെ വിനോദ് സോൻകർ യുപിയിലെ കൗശംബിയിൽ ഒരു ലക്ഷത്തിലേറെ വോട്ടിനു തോൽക്കുകയും ചെയ്തു.
ജയിലിൽ നിന്ന് 2 പേർ
പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട അമൃത്പാൽ സിങ്ങും ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നും ജയിച്ച റഷീദ് ഷെയ്ഖും മത്സരിച്ചത് ജയിലിൽനിന്ന്. ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് (31) ദേശസുരക്ഷാ നിയമപ്രകാരം കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ അറസ്റ്റിലായിരുന്നു. അസമിലെ ദിബ്രുഗഡ് ജയിലിലാണ്.ഭീകരപ്രവർത്തനക്കുറ്റം ആരോപിച്ച് 2019ൽ അറസ്റ്റിലായ എൻജിനീയർ റഷീദ് എന്നറിയപ്പെടുന്ന അബ്ദുൽ റഷീദ് ഷെയ്ഖ് (57) ഇപ്പോൾ തിഹാർ ജയിലിലാണ്. ഇത്തേഹാസ് പാർട്ടിക്കുവേണ്ടി മത്സരിച്ച റഷീദ്, മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ലയേയും വിഘടനവാദം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് എത്തിയ പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജ്ജാദ് ലോണിനെയുമാണ് തോൽപിച്ചത്.
ബഹിഷ്കരിച്ച മണ്ഡലത്തിൽ കോൺഗ്രസ്
6 ജില്ലകളിലെ നാലു ലക്ഷത്തോളം വോട്ടർമാർ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച നാഗാലാൻഡ് മണ്ഡലത്തിൽ കോൺഗ്രസിന്റെ എസ്.സുപോങ്മെറെൻ ജാമിർ വിജയിച്ചു. ബിജെപി സഖ്യത്തിലുള്ള എൻഡിപിപിയുടെ ഡോ. ചുംബെൻ മറിയെ അരലക്ഷത്തിൽപരം വോട്ടിനു തോൽപിച്ചു. ഫ്രോണ്ടിയർ നാഗാലാൻഡ് എന്ന പേരിൽ പ്രത്യേകസംസ്ഥാനം ആവശ്യപ്പെടുന്ന മോൺ, ട്യൂസാങ്, കിഫൈർ, ലോങ്ലി, നോക്ലാക്, ഷാംതോർ ജില്ലകളിലായിരുന്നു ബഹിഷ്കരണം.