ADVERTISEMENT

ശ്രീനഗർ ∙ രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായുള്ള യോഗാഭ്യാസത്തിനു നേതൃത്വം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തി. ദ്വിദിന സന്ദർശനമാണ്. ശ്രീനഗറിൽ ഡാൽ തടാകക്കരയിലുള്ള ഷേർ ഇ കശ്മീർ രാജ്യാന്തര കോൺഫറൻസ് സെന്ററിൽ രാവിലെ 6.30നു നടക്കുന്ന യോഗാദിന പരിപാടിയിൽ ഏഴായിരത്തോളം പേർ പങ്കെടുക്കും. 

തുടർന്ന് 1500 കോടി രൂപയുടെ 84 പദ്ധതികൾ അദ്ദേഹം ജമ്മു കശ്മീരിൽ ഉദ്ഘാടനം ചെയ്യും. കാർഷികമേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കും തുടക്കമിടും. 1800 കോടി രൂപയുടേതാണ് ഈ പദ്ധതികൾ. മൂന്നാം തവണ കേന്ദ്രഭരണം ലഭിച്ച ശേഷം ആദ്യമായാണ് മോദി കശ്മീരിലെത്തുന്നത്. സന്ദർശനം പ്രമാണിച്ച് വലിയ സുരക്ഷാ സന്നാഹങ്ങൾ മേഖലയിൽ ഒരുക്കി. ശ്രീനഗറിനെ താൽക്കാലിക റെഡ്സോണായി പ്രഖ്യാപിച്ചു. ഡ്രോണുകളും മറ്റും അനുമതിയില്ലാതെ പറത്തുന്നതു നിരോധിച്ചു. 

2015 മുതൽ രാജ്യാന്തര യോഗാദിനത്തിൽ വിവിധയിടങ്ങളിൽ പ്രധാനമന്ത്രി യോഗാഭ്യാസത്തിനു നേതൃത്വം നൽകിയിരുന്നു. ഡൽഹി, ചണ്ഡിഗഡ്, ഡെറാഡൂൺ, റാഞ്ചി, ലക്നൗ, മൈസൂരു, ന്യൂയോർക്ക് തുടങ്ങിയവ ഇതിൽ പെടും. ഇതിനിടെ വാഷിങ്ടനിൽ ഇന്ത്യ എംബസി അധികൃതരുടെ നേതൃത്വത്തിൽ ഇന്നലെ യോഗാഭ്യാസം നടത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com