ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഭീകരരെ നേരിടാൻ സിആർപിഎഫിന്റെ പർവത ബറ്റാലിയനു (മൗണ്ടൻ ബറ്റാലിയൻ) രൂപം നൽകുന്നതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിൽ. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാ അവലോകന യോഗത്തിൽ ബറ്റാലിയന്റെ ആവശ്യം സിആർപിഎഫ് അറിയിച്ചു. ജമ്മു കശ്മീരിൽ വനമേഖലകളിലുള്ള മലനിരകൾ ഭീകരർ താവളമാക്കുന്നതു വർധിച്ച സാഹചര്യത്തിൽ, അത്തരം പ്രദേശങ്ങളിലെ സേനാനടപടികളിൽ വൈദഗ്ധ്യമുള്ള സംഘം അനിവാര്യമാണെന്നാണു സിആർപിഎഫിന്റെ നിലപാട്. 

സിആർപിഎഫിന്റെ സുരക്ഷാപരിധിയിൽ വരുന്ന ഏറ്റവും വലിയ മേഖലയാണ് ജമ്മു കശ്മീർ. നിലവിൽ അവിടെ സേനയ്ക്ക് 80 ബറ്റാലിയനുകളുണ്ട്. അതിലൊന്ന് പരീക്ഷണാടിസ്ഥാനത്തിൽ പർവത ബറ്റാലിയനിലേതിനു സമാനമായ പരിശീലനം നൽകി സജ്ജമാക്കാൻ അടുത്തിടെ സിആർപിഎഫ് നടപടിയാരംഭിച്ചിരുന്നു. 

English Summary:

CRPF plans to raise mountain battalions in Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com