ADVERTISEMENT

ന്യൂഡൽഹി ∙ കള്ളപ്പണത്തിനും ഭീകരവാദത്തിനുമെതിരെ തുടർച്ചയായി നടപടിയെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ. ഇവ നിരീക്ഷിക്കുന്ന സർക്കാർ തല രാജ്യാന്തര ഏജൻസി ഫിനാൻഷ്യൽ ആക‍്‍ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) സിംഗപ്പൂരിൽ ഇന്നലെ സമാപിച്ച അവലോകനത്തിലാണ് ഇന്ത്യ ശ്രദ്ധേയ നേട്ടം കൈവരിച്ചത്.

ഈ പട്ടികയിലുൾപ്പെടുന്ന അഞ്ചാമത്തെ ജി20 രാജ്യമാണ് ഇന്ത്യ. കള്ളപ്പണം, ഭീകരവാദം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ പെട്ടെന്നു വിചാരണ ചെയ്തു തീർപ്പാക്കാൻ ശ്രദ്ധിക്കണമെന്ന് ഏജൻസി നിർദേശിച്ചു. അഴിമതി, സാമ്പത്തിക തട്ടിപ്പ്, സംഘടിത കുറ്റകൃത്യം എന്നിവ വഴിയുള്ള കള്ളപ്പണത്തിന്റെ കൈമാറ്റം കുറച്ചതും ഇടപാടുകളേറെയും ഡിജിറ്റൽ പേയ്മെന്റിലേക്കു മാറിയതും കള്ളപ്പണം തടയാൻ സഹായിച്ചു. ജൻധൻ പദ്ധതി, ആധാർ എന്നിവയും മൊബൈൽ സേവന വ്യാപനവും വിവിധ വിഭാഗങ്ങളെ സാമ്പത്തിക മേഖലയുടെ ഭാഗമാക്കാനും ഇടപാടുകൾ കൃത്യമായി നിരീക്ഷിക്കാനും സഹായകരമായെന്നാണു വിലയിരുത്തൽ 

English Summary:

India in the list of countries taking continuous action against black money and terrorism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com