ADVERTISEMENT

മുംബൈ ∙ എൻസിപി അജിത് പവാർ വിഭാഗത്തിലെ 22 എംഎൽഎമാർ കൂറുമാറാൻ തയാറായി ബന്ധപ്പെട്ടെന്നും എന്നാൽ ഒപ്പം നിൽക്കുമെന്ന് ഉറപ്പുള്ള പന്ത്രണ്ടോളം പേരെ മാത്രമേ ശരദ് പവാർ സ്വീകരിക്കാൻ സാധ്യതയുള്ളെവെന്നും പവാറിന്റെ സഹോദരന്റെ കൊച്ചുമകനും എംഎൽഎയുമായ രോഹിത് പവാർ പറഞ്ഞു.

അജിത്തിനെ എൻഡിഎ സഖ്യത്തിൽ നിന്ന് ഒഴിവാക്കുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് അദ്ദേഹത്തിനൊപ്പമുള്ള എംഎൽഎമാ‍ർ മാതൃപാർട്ടിയിലേക്കു തിരിച്ചുപോകാൻ ശ്രമം തുടങ്ങിയെന്ന വാർത്തകൾ പുറത്തുവന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ അജിത് പക്ഷത്തിന് ബിജെപി മതിയായ സീറ്റുകൾ നൽകില്ലെന്നും മനം മടുപ്പിച്ച് പുറത്താക്കാനാണു ലക്ഷ്യമിടുന്നതെന്നും രോഹിത് പവാർ അവകാശപ്പെട്ടു. 

English Summary:

Twenty two MLAs from Ajit Pawar will leave the party, says Sharad Pawar faction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com