നീറ്റ്: പരാതിപ്പെടാനുള്ള സമയപരിധി അറിയിക്കണം, എൻടിഎയോട് സുപ്രീം കോടതി
Mail This Article
×
ന്യൂഡൽഹി ∙ നീറ്റ്–യുജി പരീക്ഷയുടെ ഉത്തരക്കടലാസുമായി (ഒഎംആർ ഷീറ്റ്) ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കാനുള്ള സമയപരിധിയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി ദേശീയ പരീക്ഷാ ഏജൻസിക്കു (എൻടിഎ) നിർദേശം നൽകി. പല വിദ്യാർഥികൾക്കും ഇതുവരെ ഒഎംആർ ഷീറ്റ് ലഭ്യമാക്കിയിട്ടില്ലെന്നു കാട്ടി എൻട്രൻസ് പരിശീലന സ്ഥാപനം സൈലം ലേണിങ് നൽകിയ ഹർജിയിലാണ്, ജഡ്ജിമാരായ ജസ്റ്റിസ് മനോജ് മിശ്ര, എസ്.വി.എൻ. ഭാട്ടി എന്നിവരുടെ നിർദേശം.
-
Also Read
നീറ്റ് ചോർച്ച: 2 പേർ സിബിഐ അറസ്റ്റിൽ
നീറ്റ്–യുജി പരീക്ഷകളുമായി ബന്ധപ്പെട്ട മറ്റു ഹർജികൾക്കൊപ്പം ജൂലൈ 8നു വിഷയം പരിഗണിക്കും. അതേസമയം, ദേശീയ ബിരുദ പ്രവേശന പരീക്ഷയുടെ (സിയുഇടി–യുജി) ഉത്തരക്കടലാസുകൾ അടങ്ങിയ പെട്ടികൾ സുരക്ഷിതമല്ലാത്ത നിലയിൽ എൻടിഎ ഓഫിസിനു പുറത്തു സൂക്ഷിച്ചിരിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അധികൃതർ പറഞ്ഞു.
English Summary:
Supreme court gave instruction to NTA
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.