ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിൽ 4 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും തൃണമൂൽ കോൺഗ്രസിലേക്ക് കൂറുമാറിയെത്തിയ ബിജെപി എംഎൽഎമാർ രാജിവച്ചതിനെത്തുടർന്നാണ് 3 മണ്ഡലങ്ങളിൽ ഒഴിവുവന്നത്. ഒരെണ്ണത്തിൽ എംഎൽഎ മരിച്ചതിനെത്തുടർന്നും. റായ്ഗഞ്ച്, റാണാഘട്ട് ദക്ഷിൺ, ബാഗ്ദാ, മണിക്തല മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. റായ്ഗഞ്ച്, റാണാഘട്ട് ദക്ഷിൺ, ബാഗ്ദാ മണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയാണ് ജയിച്ചിരുന്നത്. മണിക്തലയിൽ ജയിച്ച തൃണമൂൽ എംഎൽഎ 2022 ൽ മരിച്ചു. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ഗഞ്ചിൽ ബിജെപി ടിക്കറ്റിൽ ജയിച്ച കൃഷ്ണകല്യാണിയും റാണാഘട്ടിൽ ജയിച്ച മുകുത് മണി അധികാരിയും ഇത്തവണ തൃണമൂൽ സ്ഥാനാർഥികളായി ലോക്സഭയിൽ മത്സരിച്ചെങ്കിലും തോറ്റു. ഇരുവരെയും നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിപ്പിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. ബാഗ്ദായിൽ മധുപർണ ഠാക്കൂറാണ് തൃണമൂൽ സ്ഥാനാർഥി. മണിക്തലയിൽ മുൻ എംഎൽഎ സാധൻ പാണ്ഡെയുടെ ഭാര്യ സുപ്തി മത്സരിക്കുന്നു. ഇടത് സഖ്യവും കോൺഗ്രസും ഇത്തവണയും ധാരണയോടെയാണ് മത്സരിക്കുന്നത്. 

English Summary:

By-elections in four constituencies in Bengal on july tenth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com