ADVERTISEMENT

ന്യൂഡൽഹി ∙ മകനും മരുമകളും ഡപ്യൂട്ടി കലക്ടർമാർ, സഹോദരന്റെ മകൻ ഡിവൈഎസ്പി. മറ്റു ബന്ധുക്കൾക്കും നൽകി ഉന്നത തസ്തികകൾ. വേണ്ടപ്പെട്ടവർക്കെല്ലാം ഉദാരമായി ജോലി നൽകിയ ഛത്തീസ്ഗഡ് പിഎസ്​സി ചെയർമാൻ ഒടുവിൽ കുടുങ്ങി. 

പിഎസ്​സി കുംഭകോണവുമായി ബന്ധപ്പെട്ട് ചെയർമാൻ തമൻ സിങ് സോൻവാനി, സെക്രട്ടറി ജീവൻ കിഷോർ ധ്രുവ്, പരീക്ഷാ കൺട്രോളർ ആരതി വാസ്നിക് എന്നിവർക്കെതിരെ സിബിഐ കേസെടുത്തു. ഛത്തീസ്ഗഡ് സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് കേസ് ഏറ്റെടുത്ത സിബിഐ ഇവരുടെ വീടുകളിലും റായ്പുർ, ഭിലായ് എന്നീ കേന്ദ്രങ്ങളിലും ‌റെയ്ഡ് നടത്തി. 

2020–22ലാണ് തമൻ സിങ് നിയമനങ്ങളിൽ ക്രമക്കേടുകൾ നടത്തിയത്. മകൻ നിതേഷിനെ ഡപ്യൂട്ടി കലക്ടർ ആയും സഹോദരന്റെ മകൻ സഹിലിനെ ഡിവൈഎസ്പി ആയും സഹോദരീപുത്രി സുനിത ജോഷിയെ ലേബർ ഓഫിസർ ആയും മകന്റെ ഭാര്യ നിഷ ഖോസ്​ലയെ ഡപ്യൂട്ടി കലക്ടർ ആയും സഹോദരന്റെ മരുമകൾ ദീപ അദിലിനെ ജില്ലാ എക്സൈസ് ഓഫിസറായും നിയമിച്ചു. 

പിഎസ്​സി സെക്രട്ടറിയായിരുന്ന ധ്രുവും മകൻ സുമിതിനെ ഡപ്യൂട്ടി കലക്ടറാക്കി. 171 പേരുടെ പട്ടികയിൽ ഇടംപിടിച്ച ഭൂരിപക്ഷം പേരും രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധുക്കൾ ആയിരുന്നു.

English Summary:

Case against Chhattisgarh PSC Chairman who give higher jobs to family members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com