ADVERTISEMENT

കൊൽക്കത്ത ∙ ബംഗ്ലദേശിലെ കലാപത്തെത്തുടർന്ന് കൂടുതൽ വിദ്യാർഥികൾ ബംഗാളിലെത്തി. 1419 വിദ്യാർഥികളാണ് ചെക്ക്പോസ്റ്റുകളിലൂടെ എത്തിയത്. 1221 പേർ ഇന്ത്യൻ വിദ്യാർഥികളും ബാക്കിയുള്ളവർ നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. ചെക്ക്പോസ്റ്റുകളിൽ ഇവർക്കായി ബിഎസ്എഫ് മെഡിക്കൽ ക്യാംപുകൾ ഒരുക്കിയിട്ടുണ്ട്. ബംഗ്ലദേശിൽനിന്ന് കൊൽക്കത്തയിലേക്കുള്ള ട്രെയിൻ സർവീസ് നിർത്തിവച്ചിരിക്കുകയാണ്, 

അഭയാർഥികളായി എത്തുന്നവർക്ക് ബംഗാൾ സുരക്ഷയൊരുക്കുമെന്ന് നേരത്തേ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശത്തെക്കുറിച്ചു ഗവർണർ വിശദീകരണം തേടി. വിദേശകാര്യം കേന്ദ്രവിഷയമാണെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണു വിശദീകരണം തേടിയത്.

English Summary:

More students came to Bengal due to riots in Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com