ADVERTISEMENT

ബെംഗളൂരു ∙ മൈസൂരു നഗര വികസന അതോറിറ്റി (മുഡ) അഴിമതി കേസ് പാർലമെന്റിലും ഒച്ചപ്പാട് സൃഷ്ടിച്ചതിനു പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യണമെന്ന ആവശ്യം ഗവർണർക്കു മുന്നിലും എത്തി. സർക്കാർ തലത്തിലെ അഴിമതികൾക്കെതിരെ പോരാടി ശ്രദ്ധ നേടിയ മലയാളി സന്നദ്ധ പ്രവർത്തകൻ ടി.ജെ.ഏബ്രഹാം ആണ് ഗവർണറെ സമീപിച്ചത്.

ഗ്രാമമേഖലയിലെ 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിനു പകരം നഗരമധ്യത്തിലെ 14 സൈറ്റുകൾ ഭാര്യ പാർവതിയുടെ പേരിൽ അനുവദിച്ചെന്നാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം. 2014ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ ഭാര്യ നൽകിയ അപേക്ഷയിൽ 2022 ലാണു സൈറ്റുകൾ അനുവദിച്ചത്. സർക്കാരിന് 55.8 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. 

അഴിമതിയിൽ തനിക്കും കുടുംബത്തിനും പങ്കില്ലെന്ന് രേഖകൾ ഹാജരാക്കി സിദ്ധരാമയ്യ വ്യക്തമാക്കി. ഭാര്യയുടെ സഹോദരൻ വാങ്ങിയ ഭൂമി ഇഷ്ടദാനമായി നൽകിയതാണ്. ഏറ്റെടുത്തതിനു പകരമായി ഭാര്യ സൈറ്റ് ആവശ്യപ്പെട്ടതിൽ മുഖ്യമന്ത്രി എന്ന നിലയിൽ തനിക്കൊരു പങ്കുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

കർണാടകയിൽനിന്നുള്ള ബിജെപി എംപിമാരാണ് പാർലമെന്റിൽ അഴിമതി ആരോപണം ഉയർത്തിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഷയം അടിയന്തരമായി ചർച്ച ചെയ്യാൻ നോട്ടിസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല.

English Summary:

Corruption complaint against Chief Minister Siddaramaiah given to Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com