വിവിപാറ്റ് ഉത്തരവ്: ഹർജി തള്ളി
Mail This Article
×
ന്യൂഡൽഹി ∙ വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രെയ്‌ൽ) മുഴുവൻ എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ ഉത്തരവു പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു.
ഉത്തരവു പുനഃപരിശോധിക്കാൻ തക്ക ഗൗരവമുള്ള വാദം ഹർജിയിൽ ഇല്ലെന്നു വിലയിരുത്തിയാണു ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചിന്റെ നടപടി.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താൻ സാധിക്കുമെന്ന സംശയങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബാലറ്റ് പേപ്പർ സംവിധാനത്തിലേക്കു മടങ്ങിയാൽ വർഷങ്ങൾ കൊണ്ടു നടപ്പാക്കിയ പരിഷ്കാരങ്ങൾ പഴയപടിയാകുമെന്നു നിരീക്ഷിച്ചാണ് ആവശ്യം കോടതി തള്ളിയത്.
English Summary:
Supreme court rejected the reconsideration petition of VVPAT order
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.