ADVERTISEMENT

ന്യൂഡൽഹി ∙ ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകളിൽ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു. 

വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ആപ്പിനെതിരെ ലൈംഗികചൂഷണം, ലഹരിമരുന്നുകടത്ത് തുടങ്ങിയ ആരോപണങ്ങളുടെ പേരിൽ സിഇഒ പാവെൽ ദുറോവ് കഴിഞ്ഞ ദിവസം പാരിസിൽ അറസ്റ്റിലായിരുന്നു. 

പ്ലാറ്റ്‌ഫോമിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്റ്റ് ചെയ്തത്.  ലോകത്താകമാനം 100 കോടിയോളം പേ‍ർ ഉപയോഗിക്കുന്ന മെസഞ്ചർ ആപ്പിന് ഇന്ത്യയിൽ മാത്രം 50 ലക്ഷത്തിലേറെ ഉപയോക്താക്കളുണ്ട്. രാജ്യത്തെ ഐടി നിയമങ്ങൾ അനുസരിച്ച് നോഡൽ ഓഫിസറെയും കംപ്ലെയ്ന്റ് ഓഫിസറെയുമൊക്കെ നിയമിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ടെലിഗ്രാമിനു (ഫിസിക്കൽ) സാന്നിധ്യമില്ലാത്തതും അതിലെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടും സർക്കാരിനു വെല്ലുവിളിയായിരുന്നു.

English Summary:

Centeral government to block Telegram app

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com