ഡോക്ടർമാരുടെ സമരം: ബംഗാളിൽ ചികിത്സ കിട്ടാതെ മരിച്ചത് 29 പേർ
Mail This Article
×
കൊൽക്കത്ത ∙ ബംഗാളിൽ ജൂനിയർ ഡോക്ടർമാരുടെ സമരം മൂലം ചികിത്സ കിട്ടാതെ മരിച്ച 29 പേരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി മമത ബാനർജി 2 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ഇത്രയും പേർ മരിച്ചത് വേദനിപ്പിക്കുന്നതാണെന്നു മമത പറഞ്ഞു.
ആർ.ജി.കർ മെഡിക്കൽ കോളജിൽ പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് ഒരു മാസത്തിലേറെയായി ജൂനിയർ ഡോക്ടർമാർ സമരം ചെയ്യുകയാണ്.
ആർ.ജി.കർ സംഭവത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെടണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഡോക്ടർമാർ കത്തെഴുതി. ഉപരാഷ്ട്രപതി, കേന്ദ്ര ആരോഗ്യമന്ത്രി എന്നിവർക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുക, പിജി വിദ്യാർഥിനിയുടെ കൊലപാതകത്തെക്കുറിച്ച് നീതിയുക്തമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തിൽ.
English Summary:
Doctors strike: People died without getting treatment in Bengal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.