ADVERTISEMENT

ന്യൂഡൽഹി ∙ ജാട്ട് വോട്ടുകൾക്കൊപ്പം ഒബിസി വോട്ടുകളിലേക്കും കണ്ണുവച്ചുള്ള നീക്കങ്ങൾക്കിടെ ബിജെപിക്കു തിരിച്ചടിയായി പാർട്ടിയുടെ ഒബിസി മോർച്ച മുൻ അധ്യക്ഷനും മുൻ മന്ത്രിയുമായ കരൺദേവ് കാംബോജ് കോൺഗ്രസിൽ ചേർന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അതൃപ്തനായിരുന്ന കരൺദേവ് ഭൂപീന്ദർ ഹൂഡ ഉൾപ്പെടെ നേതാക്കളുടെ സാന്നിധ്യത്തിലാണ് കോൺഗ്രസിൽ ചേർന്നത്. ബിജെപിക്കായി മുഖ്യമന്ത്രി നായബ് സിങ് സെയ്നിയുടെ നേതൃത്വത്തിൽ അനുനയ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. 

അടുത്തിടെയാണ് കരൺദേവ് ഒബിസി മോർച്ച അധ്യക്ഷ പദവി ഒഴിഞ്ഞത്. രദൗരിലോ ഇന്ദ്രിയിലോ സീറ്റ് ലഭിക്കുമെന്നായിരുന്നു കരൺദേവിന്റെ പ്രതീക്ഷ. ഇവിടേക്ക് മറ്റു പേരുകൾ ബിജെപി പരിഗണിച്ചതോടെ അതൃപ്തി പരസ്യമാക്കിയിരുന്നു. ഒബിസി വിഭാഗങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കാൻ കരൺദേവിന്റെ വരവ് സഹായിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

English Summary:

Former Haryana BJP minister Karandev in Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com