ADVERTISEMENT

 ബെംഗളൂരു∙ ഇതരജാതിക്കാരനായ യുവാവിനെതിരെ പോക്സോ കേസ് നൽകിയതിന് ദലിത് കുടുംബങ്ങൾക്ക് വടക്കൻ കർണാടകയിലെ ഗ്രാമം ഊരുവിലക്ക് ഏർപ്പെടുത്തി. സംഭവത്തിൽ യാദ്ഗി‍ർ കലക്ടറോടു റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി ജി.പരമേശ്വര നിർദേശിച്ചു. ഹുൻസഗിയിലെ ബപ്പരഗ ഗ്രാമത്തിലെ 15 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണു കേസ്. 

     പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നാണ് ഇതര ജാതിക്കാർ യോഗം ചേർന്ന് ദലിതർക്ക് ഊരുവിലക്ക് കൽപിച്ചത്.   കടകളിൽനിന്ന് ഇവർക്ക് അവശ്യസാധനങ്ങൾ വിൽക്കുന്നതു പോലും വിലക്കി.മറ്റൊരു സംഭവത്തിൽ കൊപ്പാളിൽ പൊതുനിരത്തിൽ പുകവലിച്ചെന്നാരോപിച്ച് ദലിത് യുവാവിനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചതിന് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

English Summary:

Family banned for filing POCSO case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com