ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾ പീഡനം നേരിടുന്നുവെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പരാമർശത്തെ ഇന്ത്യ അപലപിച്ചു. ഖമനയിയുടെ പരാമർശം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതും അസ്വീകാര്യവുമാണ്. ന്യൂനപക്ഷ വിഷയത്തിൽ മറ്റുള്ളവരെപ്പറ്റി അഭിപ്രായം പറയുന്ന രാജ്യങ്ങൾ അതിനു മുൻപു സ്വന്തം നില പരിശോധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. മ്യാൻമർ, ഗാസ, ഇന്ത്യ എന്നിവിടങ്ങളിൽ മുസ്‌ലിംകൾ അനുഭവിക്കുന്ന ദുരിതങ്ങൾ വിസ്മരിക്കാൻ പാടില്ലെന്നാണു ഖമനയി സമൂഹമാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടത്. ഇ‌റാനിലെ ചാബഹാർ തുറമുഖ വികസനവും നടത്തിപ്പും ഇന്ത്യ ഏറ്റെടുത്തുള്ള കരാർ കഴിഞ്ഞ മേയിലാണ് ഒപ്പുവച്ചത്. ഇറാനു പുറമേ അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കുമുള്ള ചര‍ക്കുനീക്കം സുഗമമാക്കാനാണ് തുറമുഖം ഇന്ത്യ ഏറ്റെടുത്തത്. 

English Summary:

India condemns Ayatollah Ali Khamenei's remarks on minorities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com