മോദിക്ക് ഇന്ന് പിറന്നാൾ മധുരം; പദ്ധതികൾ പ്രഖ്യാപിച്ച് വിവിധ സംഘടനകളും വ്യക്തികളും
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74 വയസ്സു തികയുന്നു. ഇന്ന് ഒഡീഷയിലെത്തുന്ന മോദി, വനിതകൾക്ക് 5 വർഷത്തേക്ക് അരലക്ഷം രൂപ നൽകുന്ന ‘സുഭദ്ര യോജന’ പദ്ധതികൾ പ്രഖ്യാപിക്കും. ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയുടെ വാഗ്ദാനമായിരുന്നു ഇത്.
പലയിടങ്ങളിലും ഓട്ടോറിക്ഷകൾ യാത്രയ്ക്ക് ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. സൂറത്തിലെ വ്യാപാരികളും ഇന്ന് ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ സംഘടനകളും വ്യക്തികളും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അജ്മേർ ഷെരീഫ് ദർഗ 4000 കിലോഗ്രാമിന്റെ സസ്യഭക്ഷണം വിതരണം ചെയ്യും. ചെന്നൈയിൽ പ്രസ്‌ലി ഷെക്കിന (13) എന്ന വിദ്യാർഥിനി ധാന്യങ്ങൾ ഉപയോഗിച്ച് മോദിയുടെ ഛായാചിത്രം ചമച്ചു. 1950 സെപ്റ്റംബർ 17ന് ആണ് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്നഗറിൽ ദാമോദർദാസ് മുൽചന്ദ് മോദി – ഹീരാബെൻ ദമ്പതികളുടെ മകനായി നരേന്ദ്ര മോദി ജനിച്ചത്.