4 സ്ഥിരംസമിതി അധ്യക്ഷപദവി കോൺഗ്രസിന്
Mail This Article
ന്യൂഡൽഹി ∙ പാർലമെന്റിലെ 4 സ്ഥിരംസമിതികളുടെ അധ്യക്ഷപദവി കോൺഗ്രസിനു ലഭിക്കും. കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. വിദേശകാര്യം, കൃഷി, ഗ്രാമവികസനം, വിദ്യാഭ്യാസം–വനിതാ ശിശുക്ഷേമം–കായിക യുവജനക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട സമിതികളുടെ അധ്യക്ഷപദവിയാണു ലഭിക്കുക. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ നേതൃസ്ഥാനവും ചോദിച്ചിരുന്നെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല.
-
Also Read
പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം 21 മുതൽ
കോൺഗ്രസിന് ലഭിച്ച 4 സമിതികളിൽ ഒരെണ്ണമൊഴികെ (വിദ്യാഭ്യാസം–വനിതാ ശിശുക്ഷേമം) ലോക്സഭയുടെ പരിധിയിൽ വരുന്നതാണ്. കഴിഞ്ഞ ലോക്സഭയിൽ കോൺഗ്രസിന് 3 സമിതികളുടെ അധ്യക്ഷപദവിയാണുണ്ടായിരുന്നത്. ജയറാം രമേശ് (ശാസ്ത്ര സാങ്കേതിക–പരിസ്ഥിതി), അഭിഷേക് സിങ്‍വി (വാണിജ്യം), ശശി തരൂർ (കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ്) എന്നിവരായിരുന്നു അധ്യക്ഷർ.ഗൗരവ് ഗൊഗോയ്, കൊടിക്കുന്നിൽ സുരേഷ്, ജയറാം രമേശ് തുടങ്ങിയവരെയാണു ചർച്ചകൾക്കായി കോൺഗ്രസ് നിയോഗിച്ചത്.