ADVERTISEMENT

ന്യൂഡൽഹി ∙ സംഘടിത കുറ്റവാളികളുടെ വിപുലമായ ഡേറ്റ ബേസ് ഉണ്ടാക്കാൻ നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ). കുറ്റവാളികളുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സാമ്പത്തിക ശൃംഖല, സഹകാരികളെയും പ്രധാന പ്രവർത്തന മേഖലകളെയും കുറിച്ചുള്ള വിവരങ്ങൾ എന്നിവ കേന്ദ്ര ഏജൻസി ഡേറ്റ ബേസിൽ ഉൾപ്പെടുത്തുകയും ലോക്കൽ പൊലീസുമായി പങ്കുവയ്ക്കുകയും ചെയ്യും. ഓരോ സംസ്ഥാനത്തെ പൊലീസിനും ഈ വിവരങ്ങൾ ലഭ്യമാകുക മാത്രമല്ല പുതിയ വിവരങ്ങൾ ഡേറ്റ ബേസിൽ ഉൾപ്പെടുത്താനും സൗകര്യമുണ്ടാകും. പോർട്ടലിന്റെ ഉപയോഗം സംബന്ധിച്ച് എൻഐഎ നേരിട്ട് പരിശീലനം നൽകും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ മാത്രമാണ് ആദ്യഘട്ടത്തിൽ ഡേറ്റ പേസിൽ ഉണ്ടാവുക. പിന്നീട് മറ്റു സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കും.

കുറ്റവാളികളുടെ ഏറ്റവും പുതിയ ചിത്രം, ബയോമെട്രിക് വിശദാംശങ്ങൾ, ചോദ്യം ചെയ്യൽ റിപ്പോർട്ട്, അവരുടെ ആയുധ വിതരണക്കാർ എന്നിവരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ എന്നിവ പോർട്ടലിൽ ഉണ്ടാവും. സംഘടിത കുറ്റവാളികളുടെ ശൃംഖല തകർക്കുക, ആയുധ വിതരണക്കാർ, റിക്രൂട്ടർമാർ, ഹവാല ഓപ്പറേറ്റർമാർ, വ്യാജ പാസ്പോർട്ട്, വ്യാജ രേഖകൾ നൽകുന്നവർ എന്നിവരെ കണ്ടെത്തി പിടികൂടുക, സാമ്പത്തിക വരവ് നിയന്ത്രിക്കുക തുടങ്ങിയവയാണ്  ലക്ഷ്യം വയ്ക്കുന്നത്. 

English Summary:

National Investigation Agency to prepare database of criminals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com